കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തം; അത്യാഹിതവിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധംശക്തം

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീ പിടിത്തമുണ്ടായിട്ട് രണ്ടു മാസം പിന്നിട്ടിട്ടും മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ശക്തം. ഇന്ന് രാവിലെ 9 മണി മുതല്‍ മെഡിക്കല്‍ കോളജിന് മുന്‍പില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിടപ്പ് സമരം സംഘടിപ്പിക്കും.തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ വ്യാപക പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. 177 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയത്.