ബാസ് ബോൾ വെടിഞ്ഞ് ഇം​ഗ്ലണ്ട്; ആദ്യ ദിനം പ്രതിരോധം

Wait 5 sec.

ലോർഡ്‌സിൽ നടക്കുന്ന ഇന്ത്യ ഇം​ഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇം​ഗ്ലണ്ട് മെച്ചപ്പെട്ട നിലയിൽ. ആദ്യ രണ്ട് ടെസ്റ്റിൽ റണ്ണൊഴുക്കായിരുന്നു കണ്ടതെങ്കിൽ മൂന്നാം ടെസ്റ്റിൽ പേസ്‌ ബൗളർമാരുടെ മൂർച്ചയും കൃത്യതയുമായിരിക്കും ഫലം തീരുമാനിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്‌പ്രീത്‌ ബുമ്ര വിശ്രമത്തിനുശേഷം തിരിച്ചെത്തി എന്നത് ഇന്ത്യൻ നിരക്ക് ഉണർവ് നൽകുന്നുണ്ട്.ആദ്യ ദിനം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണുള്ളത്. ടെസ്റ്റിൽ ആഞ്ഞടിച്ച് റണെടുക്കുന്ന പതിവ് ബാസ്ബോൾ ശൈലിയിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നിയാണ് ഇം​ഗ്ലണ്ട് ബാറ്റ് വീശുന്നത്. 99 റൺസെടുത്ത റൂട്ടും ഒപ്പം പിന്തുണയുമായി 39 റൺസെടുത്ത സ്റ്റോക്ക്സുമാണ് ക്രീസിൽ നിൽക്കുന്നത്.Also Read: റയൽ മഡ്രിഡിന്റെ എൽ മയിസ്ട്രോ ഇനി എസി മിലാന് സ്വന്തംഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും സാക് ക്രോളിയെയും തുടക്കത്തിൽ തന്നെ ആതിഥേയർക്ക നഷ്ടമായി. 44ന്2 എന്ന നിലയിൽ നിന്ന് പിന്നീട് ഒല്ലി പോപ്പും റൂട്ടും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇ​ഗ്ലംണ്ട് ഓപ്പണർമാരെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്.ഇംഗ്ലണ്ട് ഓപ്പണറുമാരുടെ വിക്കറ്റെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി ഒല്ലി പോപ്പ് റൂട്ട് സഖ്യത്തെ രവീന്ദ്ര ജഡേജ തകർക്കുകയായിരുന്നു. 44 റൺസെടുത്ത പോപ്പ് എഡ്ജ് നൽകി കീപ്പർക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡി 2 വിക്കറ്റും, ബൂമ്രയും ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.The post ബാസ് ബോൾ വെടിഞ്ഞ് ഇം​ഗ്ലണ്ട്; ആദ്യ ദിനം പ്രതിരോധം appeared first on Kairali News | Kairali News Live.