കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശം തള്ളി ഹൈക്കോടതി

Wait 5 sec.

കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശം തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളി തുടങ്ങിയാല്‍ നിയമം മാറ്റാന്‍ ആവില്ലെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സാഹചര്യം വ്യത്യസ്തമെന്നും അക്കാദമിക് വിഷയത്തെ സര്‍വീസ് വിഷയം പോലെ പരിഗണിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച്. പഴയ ഫോര്‍മുല ഉപയോഗിച്ചാല്‍ ആദ്യ പത്തില്‍ സംസ്ഥാന സിലബസ് പഠിച്ച ആരും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.Also read: ‘നമ്മുടെ സർവകലാശാലകൾ മലയാളിയുടെ അധ്വാനത്തിന്‍റെയും വിയർപ്പിന്‍റെയും സൃഷ്ടി; അത് കേന്ദ്ര കിങ്കരന്മാരുടെ കേളീരംഗമാക്കാൻ അനുവദിക്കരുത്’- ഡോ. ജോൺ ബ്രിട്ടാസ് എം പികീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീല്‍ സമർപ്പിച്ചിരുന്നു . റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത് നിയമവിരുദ്ധമല്ലെന്നാണ് അപ്പീലിൽ പറയുന്നത്. കേരള എൻജിനീയറിങ് പ്രവേശന യോഗ്യത പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സിബിഎസ്ഇ വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്.The post കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശം തള്ളി ഹൈക്കോടതി appeared first on Kairali News | Kairali News Live.