മലയിടംതുരുത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിന് ഹൈക്കോടതി സ്റ്റേ

Wait 5 sec.

കൊച്ചി|എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. നടപടികള്‍ക്ക് ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കി. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. ജൂണ്‍ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.ഒഴിപ്പിക്കലിനായി ഹൈക്കോടതി മുമ്പ് അനുവദിച്ചിരുന്ന സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ ഒമ്പതിനകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിര്‍ദേശിച്ചത്. കുടിയൊഴിപ്പിക്കലിനായി അഭിഭാഷക കമ്മീഷന്‍ വീണ്ടും സ്ഥലത്തെത്താനിരിക്കെയാണ് അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന അപേക്ഷയോടെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ പ്രദേശവാസികളുമായി സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പെട്ടെന്നുള്ള കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങള്‍ താമസിച്ചുവരുന്നത്. എന്നാല്‍ ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ഒരു വ്യക്തി നല്‍കിയ കേസില്‍ അനുകൂല വിധി ലഭിക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു.Content Highlights:The Kerala High Court has granted a temporary stay on the eviction proceedings at Unnathi Colony in Malayidomthuruthu near Kizhakkambalam until June 16. The decision comes after the state government moved an urgent petition against a strict order from the Perumbavoor Munsiff Court to complete the eviction by June 9. Seven Dalit families reside on the disputed 2.65 acres of land, which a private individual claims ownership over following favorable court verdicts. The High Court ordered that no forced eviction or use of force should take place while government peace talks and consensus discussions are ongoing.