മനാമ: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) ജനറൽ ബോഡി യോഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വെച്ച് വിജയകരമായി നടന്നു. അസോസിയേഷൻ പ്രസിഡന്റ് ലിജോ കൈനടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. എ.പി.എ.ബി സ്ഥാപക അംഗവും പ്രവാസി സമൂഹത്തിലെ മുതിർന്ന വ്യക്തിത്വവുമായ ജോർജ് അമ്പലപ്പുഴ ജനറൽ ബോഡി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു സംസാരിച്ചു.ബംഗ്ലാവിൽ ഷറീഫിന് ആദരാഞ്ജലികൾ: സംഘടനയുടെ രൂപീകരണത്തിലും അതിന്റെ വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ച അന്തരിച്ച എ.പി.എ.ബി സ്ഥാപകൻ ശ്രീ. ബംഗ്ലാവിൽ ഷറീഫിന്റെ നിര്യാണത്തിൽ യോഗത്തിന്റെ തുടക്കത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകളെ യോഗം കൃതജ്ഞതയോടെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന നടന്ന ചടങ്ങിൽ സംഘടനയുടെ കഴിഞ്ഞ വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തിയ യോഗം, വരും വർഷങ്ങളിലേക്കുള്ള പുതിയ ക്ഷേമ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പദ്ധതികൾക്കും രൂപം നൽകി.പുതിയ ഭരണസമിതി (2026-2027): യോഗത്തിൽ വെച്ച് 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഭാരവാഹികൾ ഏകകണ്ഠമായി തെരഞ്ഞെടുത്തു.രക്ഷാധികാരി: ജോർജ് അമ്പലപ്പുഴപ്രസിഡന്റ്: ലിജോ കൈനടിവൈസ് പ്രസിഡന്റുമാർ: ഹരീഷ് ചെങ്ങന്നൂർ, ആതിര പ്രശാന്ത്ജനറൽ സെക്രട്ടറി: അനൂപ് പള്ളിപ്പാട്സെക്രട്ടറിമാർ: അനീഷ് മാളികമുക്ക്, അശ്വിനി അരുൺഖജാൻജി: അജിത് കാർത്തികപള്ളിചാരിറ്റി വിങ് കൺവീനർ: സാം കാവാലംവനിതാ വേദി കൺവീനർ: ശാന്തി ശ്രീകുമാർമെമ്പർഷിപ്പ് സെക്രട്ടറി: അമൽ ജെയിംസ്മീഡിയ വിങ് കൺവീനർ: സുജേഷ് എണ്ണയ്ക്കാട്എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അരുൺ മുട്ടം, ജോബി പുളിങ്കുന്ന്, ലിജു മാവേലിക്കര, പൗലോസ് കാവാലം, ശ്രീകുമാർ കറ്റാനം, ജൂബിൻ ചെങ്ങന്നൂർ, ശ്രീജിത്ത് ആലപ്പുഴ, സജി കലവൂർ, രാജേശ്വരൻ കായംകുളം, രാജി ശ്രീജിത്ത്, രജനി എം. നായർ, ശ്യാമ ജീവൻ, ആശ മുരളീധരൻ, ചിഞ്ചു സച്ചിൻ, സിജി സിബി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.ബഹ്റൈനിലെ ആലപ്പുഴക്കാരുടെ ഈ കൂട്ടായ്മ കൂടുതൽ വിപുലീകരിക്കുന്നതിനും പ്രവാസികളുടെ ക്ഷേമത്തിനും അടിയന്തര സഹായ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുമെന്നും പുതിയ ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന യോഗത്തിന് ഹരീഷ് ചെങ്ങന്നൂർ നന്ദി രേഖപ്പെടുത്തി.The post ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; ലിജോ കൈനടി പ്രസിഡന്റ്, അനൂപ് പള്ളിപ്പാട് ജനറൽ സെക്രട്ടറി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.