അമ്മ സംഘടനയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ഭാരവാഹികൾ. ജനറൽ ബോഡി യോഗം പതിനെട്ട് ദിവസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. താരങ്ങളെ കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി ശ്വേത മേനോ‍ന്‍ പറഞ്ഞു. സ്വതന്ത്ര സമിതി വേണമെന്ന അൻസിബയുടെ പരാതിയിൽ ആണ് പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി 5 പേരുൾപ്പെട്ട സമിതി ആണ് രൂപീകരിച്ചിരിക്കുന്നത്. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് ശ്വേതാ മേനോൻ പറഞ്ഞു. വിവാദം പരസ്യ ചർച്ചയാക്കിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിലും വിശദീകരണം തേടും എന്നും ശ്വേത മേനോ‍ന്‍ പറഞ്ഞു.‘അമ്മ’ എന്നത് 502 അംഗങ്ങൾ മാത്രമുള്ള ഒരു കൊച്ചു കുടുംബമാണെന്നും, സംഘടന ചെയ്യുന്ന നല്ല കാര്യങ്ങളെ വിസ്മരിച്ച് ഏകപക്ഷീയമായ വാർത്തകൾ നൽകി ഇതിനെ തകർക്കരുതെന്നും ശ്വേത അഭ്യർത്ഥിച്ചു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്തുപോകുന്നതിലുള്ള അതൃപ്തി താരം പരസ്യമായി പ്രകടിപ്പിച്ചു. ഒരു ജനറൽ സെക്രട്ടറി തന്നെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് അതീവ ഗൗരവകരമായ കാര്യമാണെന്നും ശ്വേത ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾക്ക് വാർത്തകൾ ലഭിക്കുന്നത് സ്വാഭാവികമാണെങ്കിലും, എല്ലാ വശങ്ങളും പരിശോധിക്കാതെ നെഗറ്റീവ് വാർത്തകൾക്ക് മാത്രം പ്രാധാന്യം നൽകുന്നത് ശരിയല്ലെന്ന് അവർ പറഞ്ഞു.ALSO READ: കേരളത്തിൽ നടന്നത് ബിജെപി – യുഡിഎഫ് ഡീലെന്ന് കെ.യു. ജനീഷ് കുമാർസംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, ‘അമ്മ’ ഒരു കോടതിയല്ലെന്നും അവർ വ്യക്തമാക്കി. “ഇവിടെ എല്ലാവരും നമ്മുടെ മെമ്പേഴ്സ് ആണ്, ആർക്കും പണിഷ്മെന്റ് നൽകുക എന്നതല്ല, മറിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും ശ്വേത പറഞ്ഞു. ഓഫീസ് സ്റ്റാഫ് നൽകിയ പരാതിയെക്കുറിച്ച് കൂടുതൽ വ്യക്തത വന്നതിനുശേഷം പ്രതികരിക്കാമെന്നും, സെക്യൂരിറ്റി ജീവനക്കാരെ മാറ്റുന്നത് ഏജൻസികൾ വഴിയുള്ള സാധാരണ നടപടിക്രമം മാത്രമാണെന്നും താരം കൂട്ടിച്ചേർത്തു.The post എഎംഎംഎയിലെ തർക്കം കേൾക്കാൻ പാനൽ; സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ വിശദീകരണം തേടുമെന്ന് ശ്വേത മേനോൻ appeared first on Kairali News | Kairali News Live.