മനാമ: പ്രവാസി മലയാളി സമൂഹത്തിന് കഴിഞ്ഞ രണ്ട് മാസമായി ഉത്സവപ്രതീതി സമ്മാനിച്ച ‘ദേവ്ജി – ബി.കെ.എസ് ജി.സി.സി കലോത്സവം 2026’-ന്റെ മഹാസംഗമത്തിന് (Grand Finale) ജൂൺ 5 വെള്ളിയാഴ്ച സമാപനമാകും. അന്ന് വൈകുന്നേരം 6:00 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ദേവ്ജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയദീപ് ഭരത്ജി വിശിഷ്ടാതിഥിയായിരിക്കും. ജൂൺ 3 ബുധനാഴ്ച സമാജത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കേരള സ്കൂൾ കലോത്സവ മാതൃകയിൽ ഒരു കലാമേള: കേരള സംസ്ഥാന സ്കൂൾ കലോത്സവ മാനുവൽ പൂർണ്ണമായും പിന്തുടർന്നാണ് ഇത്തവണയും മത്സരങ്ങൾ സംഘടിപ്പിച്ചതെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ഗൾഫ് മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും ഈ മേളയിലൂടെ സാധിച്ചു. പങ്കെടുത്ത കുട്ടികളുടെ എണ്ണം കൊണ്ടും മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും പ്രവാസി ലോകത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായി ഇത് മാറിയെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ കൂട്ടിച്ചേർത്തു.വിജയികളെ പ്രഖ്യാപിച്ചു: കലോത്സവത്തിൽ ഉയർന്ന പോയിന്റുകൾ നേടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളുടെ പട്ടിക ഭാരവാഹികൾ പുറത്തുവിട്ടു. ജൂൺ 5-ന് നടക്കുന്ന ചടങ്ങിൽ ഇവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.കലാതിലകം: ഗായത്രി സുധീർ (Gayathri Sudheer)കലാപ്രതിഭ: സമൃദ്ധ് സതീഷ് (Samvruth Satheesh)ബാലതിലകം: നേഹൽ നിബിൻ (Nehal Nibin)നാട്യ രത്ന: നക്ഷത്ര രാജ് (Nakshathra Raj)സംഗീത രത്ന: എയ്ഡൻ ഷിബു ജോൺ (Aiden Shibu John)സാഹിത്യ രത്ന: പ്രിയംവദ എൻ. എസ് (Priyamvada N S)കലാ രത്ന: ഒയിൻഡ്രില ഡേ (Oindrila Dey)പ്രത്യേക ജി.സി.സി സീനിയർ ചാമ്പ്യൻഷിപ്പ്: ഐറിസ് എൽമ ലിജു (Iris Elma Liju)ഗ്രൂപ്പ് ചാമ്പ്യന്മാർ:ഗ്രൂപ്പ് 1 ചാമ്പ്യൻ: ഐദ ഷനിൽ (Ayda Shanil)ഗ്രൂപ്പ് 3 ചാമ്പ്യൻ: ആരാധ്യ ജിജേഷ് (Aradhya Jijesh)ഗ്രൂപ്പ് 4 ചാമ്പ്യൻ: പുണ്യ ഷാജി (Punya Shaji)ഗ്രൂപ്പ് 5 ചാമ്പ്യൻ: ശൗര്യ ശ്രീജിത്ത് (Shauryaa Sreejit)പ്രത്യേക ചാമ്പ്യന്മാർ (Special Champions):ഗ്രൂപ്പ് 2: നിഹാര മിലൻ (Nihara Milan)ഗ്രൂപ്പ് 3: അദ്വിക് കൃഷ്ണ (Advik Krishna)ഗ്രൂപ്പ് 5: വൈഗ പ്രശാന്ത് (Vaiga Prasanth)കലോത്സവത്തിന്റെ വൻ വിജയത്തിനായി ജനറൽ കൺവീനർ രേണു ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ സുമി ജിജോ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച 150 ഓളം വരുന്ന കമ്മിറ്റി അംഗങ്ങളെ സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു. സമാപന ചടങ്ങുകളിലേക്ക് എല്ലാ പ്രവാസികളെയും കലാസ്വാദകരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.The post ബി.കെ.എസ് ജി.സി.സി കലോത്സവം 2026: സമാപന സമ്മേളനവും സമ്മാനദാനവും ജൂൺ 5-ന്; വിജയികളെ പ്രഖ്യാപിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.