അടുത്തിടെ നിരവധി പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ ടൂൾ ടെസ്റ്റ് ചെയ്യുകയാണ് വാട്സാപ്പ് . എന്താണ് അതെന്ന് അറിയാമോ? തട്ടിപ്പുകൾ പണി തരുന്നതിന് മുൻപേ അവയെ കണ്ടെത്താനുള്ള ‘സ്കാം അലേർട്ട്’ പ്ലാറ്റ്ഫോം ആണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. വാട്സാപ്പ്ന്റെ ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.26.22.2-ലാണ് ഈ പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്.അതായത് നിങ്ങൾക്ക് അറിയാത്ത നമ്പറിൽ നിന്ന് മെസേജ് വന്നാൽ, അത് തട്ടിപ്പാണോ അല്ലയോ എന്ന് വാട്സാപ്പ് ഉടൻ തന്നെ സ്കാൻ ചെയ്യും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. കൂടാതെ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ, ആ ചാറ്റിൽ തന്നെ ഒരു മുന്നറിയിപ്പ് നൽകുന്നു. ഇത്രയും കാര്യങ്ങൾ ചെയ്യുമെങ്കിലും മെസേജിനെ ഓട്ടോമാറ്റിക്കായി ഈ ഫീച്ചർ ബ്ലോക്ക് ചെയ്യില്ല. അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. യൂസർമാർക്ക് 2 ഓപ്ഷനാണ് ലഭിക്കുന്നത്. മെസേജ് അയ്ക്കുന്ന വ്യക്തിയെ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. അതുമല്ലങ്കിൽ തട്ടിപ്പല്ലെന്ന് ബോധ്യപ്പെട്ടാൽ മെസേജ് അയക്കുന്നത് തുടരാം. ഇത് നിങ്ങളെ ജാഗ്രത പാലിക്കാൻ സഹായിക്കുകയും കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്ക് നൽകുകയും ചെയ്യും.ALSO RED : യുപിഐ പേയ്മെന്റുകൾ പരാജയപ്പെട്ട് പണം നഷ്ടമായോ ? പരിഭ്രാന്തി വേണ്ട, ഇക്കാര്യങ്ങൾ ചെയ്താൽ മതി സ്കാം ചെക്കിംഗ് നിങ്ങളുടെ ഫോണിൽ തന്നെയാണ് നടക്കുന്നത്, വാട്സാപ്പിന്റെ സെർവറിൽ അല്ല. അതുകൊണ്ട് നിങ്ങളുടെ മെസേജുകളുടെ ഉള്ളടക്കം വാട്സാപ്പിൽ കാണാൻ കഴിയില്ല. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അതേപടി നിലനിൽക്കും. വോയ്സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ചെയ്യുന്ന അതേ രീതിയിലാണ് ഇതും പ്രവർത്തിക്കുന്നത്. ആപ്പിൽ ഒരു പുതിയ ട്രാൻസ്പരൻസി സെക്ഷനും വരുന്നുണ്ടെന്നാണ് സൂചന. ആപ്പ് ഫ്ലാഗ് ചെയ്ത സ്കാം ആക്ടിവിറ്റികൾ കാണാൻ കഴിയുന്ന ഒരു ലോക്കൽ ലോഗ് വാട്സാപ്പിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പൂർണ്ണ ആക്സസ് ഉണ്ടാകും, പക്ഷേ ഈ റെക്കോർഡുകൾ നിങ്ങളുടെ ഫോൺ വിട്ട് പോകില്ല. ഈ ഫീച്ചർ പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും. സെറ്റിംഗ്സിൽ പോയി നിങ്ങൾ ഓൺ ചെയ്താലല്ലാതെ ഇത് പ്രവർത്തിക്കില്ല.The post ബ്ലോക്ക് ചെയ്യണോ വേണ്ടയോ? നിങ്ങൾക്കു തീരുമാനിക്കാം; പുതിയ സ്കാം അലേർട്ട് ഫീച്ചറുമായി വാട്സാപ്പ് appeared first on Kairali News | Kairali News Live.