യു എ ഇ യിൽ തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.Also read: കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ 3 പേർ മലയാളികൾThe UAE has announced a midday break law for workers, which will come into effect from the 15th of this month. According to the regulation, working in open areas and locations exposed directly to sunlight is prohibited between 12:30 PM and 3:00 PM. The restriction is introduced to ensure the health and safety of workers during the extreme summer heat. The rule will remain in effect until September 15. Authorities have also warned that strict action will be taken against establishments that violate the regulation.The post നിങ്ങൾ യുഎഇ യിൽ ജോലി ചെയ്യുന്നവരാണോ? തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.