കണ്ണൂര്‍| മമ്മാക്കുന്ന് മണ്ടോത്തുംകാവിന് സമീപം ഇന്നലെ രാത്രി ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടിയില്‍ മുഹമ്മദ് റസല്‍ (16)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മമ്മാക്കുന്ന് അര്‍ഷില്‍ വി ടി സെയ്ന്‍ (16) പരുക്കുകളോടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷമാണ് മുഹമ്മദ് റസല്‍ കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചത്.കാടാച്ചിറയില്‍ നിന്ന് മമ്മാക്കുന്നിലേക്കുള്ള വഴിയില്‍ മണ്ടോത്തും കാവിന് സമീപത്തെ ഇറക്കത്തില്‍ വച്ചായിരുന്നു അപകടം. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ റസലിനെ ഉടന്‍തന്നെ ചാല മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Content Highlights:A sixteen-year-old student who was undergoing treatment following a scooter accident near Mammakkunnu Mandothumkavu passed away. The deceased was identified as Mohammed Rasal, a resident near Mammakkunnu Juma Masjid who had passed his tenth-grade exams from Kadamboor Higher Secondary School this year. His friend, Arshil V T Zayn, who sustained injuries in the mishap, is currently receiving treatment at Mims Hospital. The accident occurred on the downhill slope near Mandothumkavu when the scooter lost control and overturned into a drainage ditch.