ആർമി ഡെന്റൽ കോർപ്സിന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറൽ ബി ജയൻ. ഈ പദവിയിലേക്കെത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൂടിയാണ് ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ഇതിലൂടെ സ്വന്തമാക്കിയത്.1989 ൽ ബെംഗളൂരുവിലെ ജിഡിസിയിൽ നിന്ന് ബിരുദം നേടിയ ലെഫ്റ്റനന്റ് ജനറൽ ബി ജയൻ, 1991 ൽ ആർമി ഡെന്റൽ കോർപ്സിൽ ചേർന്നു. 1998 ൽ എ.എഫ്.എം.സി. പൂനെയിൽ നിന്ന് ഓർത്തോഡോണ്ടിക്‌സ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം രാജ്യത്തെ നിരവധി ഡെന്റൽ സെന്ററുകളുടെ കമാൻഡറായും എ.എഫ്.എം.സി. പൂനെയിൽ ഓർത്തോഡോണ്ടിക്‌സിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ALSO READ; അഞ്ച് സംസ്ഥാനങ്ങളിലായി 10,000 കുട്ടികൾക്ക് ചികിത്സയൊരുക്കും; ക്ലബ്ഫൂട്ട് ബാധിതർക്ക് കൈത്താങ്ങാവാൻ അദാനി ഫൗണ്ടേഷൻഇന്ത്യൻ ഓർത്തോ സൊസൈറ്റി റിസർച്ച് അവാർഡ്, ഔട്ട്‌സ്റ്റാൻഡിംഗ് പ്രൊഫസർ അവാർഡ് എന്നി പുരസ്കാരങ്ങൾക്ക് അർഹനായ, ലെഫ്റ്റനന്റ് ജനറൽ ബി ജയൻ നിരവധി ഗവേഷണ പദ്ധതികളുടെയും ഭാഗമായിട്ടുണ്ട്.കെയർ ഡ്യൂറിംഗ് കോവിഡ് പാൻഡെമിക്”, “എ മിലിട്ടറി ഡെന്റൽ ഹോസ്പിറ്റൽ ഡയറി” & “മൈ പാക് ഡയറി: ഓപ്പറേഷൻ സിന്ദൂർ” തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിർണ്ണായക ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിക്കായി ഡെന്റൽ ഫിറ്റ്‌നസ് നിലവാരം വികസിപ്പിച്ചതിനു പിന്നിലും ലെഫ്റ്റനന്റ് ജനറൽ ബി ജയൻ ആണ്.തൃശൂർ, കൊങ്ങനൂർ സ്വദേശി പത്മിനി ബാലകൃഷ്ണന്റെയും, പാലക്കാട് , വെള്ളിനേഴി സ്വദേശിയായിരുന്ന പി.എം. ബാലകൃഷ്ണന്റെയും മകനായി ബാംഗ്ലൂരിലാണ് ജനനം.കണ്ണൂർ, അഴീക്കോട് , സ്വദേശിയായ ദീപ ജയനാണ് ഭാര്യ.മകൾ ഐശ്വര്യ ജയൻ,മകൻ അമൃത് ജയൻ, മരുമകൻ മേജർ ഭരത് കേശവ്.The post ആർമി ഡെന്റൽ കോർപ്സ് ജനറലാവുന്ന ആദ്യ മലയാളി; ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറൽ ബി ജയൻ appeared first on Kairali News | Kairali News Live.