തൃശൂർ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരൻ മരണപ്പെട്ട സംഭവംത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മാനസിക വെല്ലുവിളി നേരിടുന്ന ചിറ്റിശേരി സ്വദേശി രേഷ് ബാബുവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രേഷ് ബാബുവിൻ്റെ ശരീരത്തിൽ മർദനത്തിൻ്റെ പാടുകൾ കണ്ടെത്തിയെന്നും, ഇത് എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നും കുടുംബം. സംഭത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.കഴിഞ്ഞ മാസം 18 നാണ് മോഷണ കേസുമായിബന്ധപ്പെട്ട് രേഷ് ബാബുവിനെ പൊലീസ് പിടികൂടുന്നത്. ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിയ്യൂരിലെ ജയിലിലേക്ക് റിമാൻഡ് ചെയ്തു. തല ചുറ്റി വീണതിനെ തുടർന്ന് മെയ് 26 നാണ് യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ഇന്നലെയാണ് മരണം സംഭവിച്ചത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് തെളിവുകൾ നിരത്തി കുടുംബം പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളായിട്ടും പൊലീസ് മജിസ്ട്രേറ്റിനു മുന്നിൽ ഇക്കാര്യം മറച്ചുവച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.Also read: ഇടതുമുന്നണി ഭരണകാലത്ത് അവസാനിപ്പിച്ചതാണ് ലോക്കപ്പ്- ജയിൽ മർദ്ദനവും കൊലപാതകവും; അതെല്ലാം തിരിച്ചു വരുന്നു: എം വി ഗോവിന്ദൻ മാസ്റ്റർരേഷ് ബാബുവിന്റെ ശരീരത്തിൽ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കുറഞ്ഞെന്നും അതിനെ തുടർന്നാണ് മരണപ്പെട്ടതെന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിവെഎഫ്ഐ പ്രതിഷേധിച്ചു. രേഷ് ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും , സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.പിടിച്ചുപറി കേസ് ചുണ്ടിക്കാണിച്ച് തൃശൂർ ഈസ്റ്റ് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മകൻ 50 ശതമാനം ബുദ്ധി വൈകല്യമുള്ള വ്യക്തിയാണ് എന്നതിൻ്റെ തെളിവടക്കം കുടുംബം പുറത്തുവിട്ടിട്ടുണ്ട്. കമ്മീഷ്ണർക്ക് പരാതി നൽകിയിട്ടും എന്താണ് ഉണ്ടായതെന്നു പോലും അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിച്ചു.The post തൃശൂരിൽ റിമാൻഡ് തടവുകാരൻ മരണപ്പെട്ട സംഭവം: പൊലീസിനെതിരെ കുടുംബം appeared first on Kairali News | Kairali News Live.