കേരളത്തെ ആകെ തകർക്കാനുള്ള ധവളപത്രമാണ് ഇന്ന് വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വീണാ ജോർജ്. പുതിയ സർക്കാരിന്റെ യഥാർഥ നയപ്രഖ്യാപനം ഇന്നാണ് നടത്തിയിരിക്കുന്നതെന്നും അത് ധവളപത്രത്തിലൂടെയാണെന്നും മന്ത്രി വീണാ ജോർജ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തെ നോക്കുകുത്തിയാക്കിയാണ് വടശ്ശേരി ദാമോദര മേനോൻ സതീശൻ സർക്കാർ നയം പ്രഖ്യാപിച്ചതെന്നും പൂക്കി എന്നാൽ ആക്കി എന്നാണോ മുഖ്യമന്ത്രീ? എന്നും വീണ് ജോർജ് പരിഹസിച്ചു. വലിയ പ്രതിഷേധങ്ങളാണ് ധവളപത്രത്തിനെതിരെ ഉയർന്ന് വരുന്നത്.Also read: സർക്കാരിന്റേത് നവ ഉദാരവൽക്കരണ നയം; പൊതുമേഖലയെ തകർക്കാൻ നീക്കമെന്ന് പി. രാജീവ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപംഗവർണറുടെ നയപ്രഖ്യാപനത്തെ നോക്കുകുത്തിയാക്കി വടശ്ശേരി ദാമോദര മേനോൻ സതീശൻ സർക്കാർ. പുതിയ സർക്കാരിന്റെ യഥാർത്ഥ നയപ്രഖ്യാപനം ഇന്നാണ് നടത്തിയിരിക്കുന്നത്, ധവളപത്രത്തിലൂടെ.‘പെൻഷൻ പ്രായം ഉയർത്തണം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കണം അല്ലെങ്കിൽ പൂട്ടണം, നികുതി പിരിവ് വികസിപ്പിക്കണം…’ എന്നുവേണ്ട കേരളത്തെ വിറ്റഴിക്കത്തക്ക നയവ്യതിയാനങ്ങൾ തന്ത്രപൂർവം ഉറപ്പിക്കപ്പെടുന്നു. പൂക്കി എന്നാൽ ആക്കി എന്നാണോ മുഖ്യമന്ത്രീ ?The post പൂക്കി എന്നാൽ ‘ആക്കി’ എന്നാണോ മുഖ്യമന്ത്രി? സർക്കാരിൻ്റെ യഥാർഥ നയംപ്രഖ്യാപിച്ചിരിക്കുന്നത് ധവളപത്രത്തിലൂടെ: വീണാ ജോർജ് appeared first on Kairali News | Kairali News Live.