കാസർഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥി സമരം താത്കാലികമായി അവസാനിപ്പിച്ചു

Wait 5 sec.

ഉക്കിനടുക്കയിലെ കാസർഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥികൾ ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് നടത്തിയിരുന്ന അനിശ്ചിതകാല രാപകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. പ്രിൻസിപ്പൽ വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.ജില്ലാ കളക്ടർ, ഡി എം ഇ എന്നിവരുമായി കൂടിയാലോചിച്ച് കോളേജിന് പുറത്ത് ഗവൺമെന്റ് ഹോസ്റ്റൽ നിരക്കിൽ താമസ സൗകര്യം ഒരുക്കി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. താമസ സ്ഥലത്ത് നിന്നും കോളേജിലേക്ക് യാത്ര സൗകര്യവും ഒരുക്കും.Also read:പൂക്കി എന്നാൽ ‘ആക്കി’ എന്നാണോ മുഖ്യമന്ത്രി? സർക്കാരിൻ്റെ യഥാർഥ നയംപ്രഖ്യാപിച്ചിരിക്കുന്നത് ധവളപത്രത്തിലൂടെ: വീണാ ജോർജ്ഉറപ്പുകൾ രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തീരുമാനം നടപ്പിലാക്കിയില്ലെങ്കിൽ വീണ്ടും സമരം ചെയ്യുമെന്ന് വിദ്യാർത്ഥി സമര സമിതി അറിയിച്ചു.English SummaryStudents of the Government Nursing College at Ukkinadukka, Kasaragod, have temporarily called off their indefinite day-and-night strike demanding hostel facilities.he protest was withdrawn following discussions between the principal and the students, during which assurances were given regarding their demands.The post കാസർഗോഡ് ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ വിദ്യാർഥി സമരം താത്കാലികമായി അവസാനിപ്പിച്ചു appeared first on Kairali News | Kairali News Live.