12 ദിവസത്തിനിടെ പെട്രോൾ – ഡീസൽ വില കൂടിയത് നാല് തവണ; വിലവർധനവിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രക്ഷോഭം നാളെ

Wait 5 sec.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെതിരെ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നാളെ ജനകീയ പ്രക്ഷോഭം. കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിലും മറ്റ് ഇടങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലുമാണ് സമരം നടക്കുക. തിരുവനന്തപുരത്തെ സമരപരിപാടി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിനെ തുടർന്ന് സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ പ്രക്ഷോഭത്തിലേക്ക് സി പി ഐ (എം) കടന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ നാല് തവണയാണ് പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചത്. എൽ പി ജി വിലവർധനവും കരിഞ്ചന്തയും തുടരുന്ന സാഹചര്യം കൂടിയാണ്. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരും ജനങ്ങളുടെ മുകളിൽ നിന്നും ഭാരം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം എന്നതാണ് സി പി ഐ (എം) ആവശ്യം.ALSO READ: കുടയെടുക്കാൻ റെഡി ആയിക്കോ; കാലവർഷം എത്താൻ ഇനി മണിക്കൂറുകൾ മാത്രം!കഴിഞ്ഞ ദിവസം പതിനാറാം കേരള നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രി തള്ളിയിരുന്നു. സഭ നിർത്തിവെച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎ കെ എൻ ബാലഗോപാലാണ് നോട്ടീസ് നൽകിയത്. എന്നാൽ‌ അടിയന്തിര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാത മുഖ്യമന്ത്രി തള്ളുകയായിരുന്നു .സം​സ്ഥാ​ന​ത്ത് അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രെ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ആ​ഞ്ഞ​ടി​ച്ചിരുന്നു.സം​സ്ഥാ​ന​ത്തെ പൊ​തു​വി​പ​ണി​യി​ലും സ​പ്ലൈ​കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ വി​പ​ണി ഇ​ട​പെ​ട​ലു​ക​ളി​ൽ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചിരുന്നു.The post 12 ദിവസത്തിനിടെ പെട്രോൾ – ഡീസൽ വില കൂടിയത് നാല് തവണ; വിലവർധനവിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രക്ഷോഭം നാളെ appeared first on Kairali News | Kairali News Live.