പൊതുമേഖലയെ ദുർബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ

Wait 5 sec.

പൊതുമേഖല സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ നിഷേധാത്മകമായ നിലപാടാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് പകരം കൂടുതൽ സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം നിലപാടുകളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിലപാടുകളെ കുറിച്ച് യു.ഡി.എഫ് ഒരു തരത്തിലും പ്രതികരിക്കുന്നില്ലെന്നും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിനെതിരെ ഒരു വാക്ക് പോലും യു ഡി എഫ് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also read:സർക്കാർ ഫണ്ട് നൽകിയില്ല; സാമ്പത്തിക പ്രതിസന്ധിയിൽ കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾപ്രകൃതിയെ ചൂഷണം ചെയ്ത് കോർപ്പറേറ്റുകൾ ലാഭം കൊയ്യുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും ബിജെപി സർക്കാർ പരിസ്ഥിതി ചൂഷണം ചെയ്യാൻ കോർപ്പറേറ്റുകൾക്ക് സാഹചര്യം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ എൽ ഡി എഫ് ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും സി പി ഐ ഉന്നയിച്ച ആവശ്യം ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടിയേരിയുടെ കുടുംബം സിപിഐഎമ്മിന്റെ ഭാഗമാണെന്നും പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post പൊതുമേഖലയെ ദുർബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.