കാലാവസ്ഥാ മാറ്റം ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ‘കാലാവസ്ഥാ പ്രവർത്തനം’ (climate action) എന്ന വിഷയം കേന്ദ്രീകരിച്ചുകൊണ്ടാണ് 2026 ലെ ലോക പരിസ്ഥിതിദിനം ആചരിക്കുന്നത്. ‘ഇപ്പോൾ കാലാവസ്ഥക്കുവേണ്ടി’ (#NowForClimate) എന്നതാണ് പ്രചാരണ മുദ്രാവാക്യം. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിന് പരിഹാരങ്ങൾ ലഭ്യമാണെന്നും, അടിയന്തിര പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ഇത് നമ്മോട് ആവശ്യപ്പെടുന്നു. അസർബൈജാൻ ആണ് ഈ വർഷത്തെ പരിസ്ഥിതിദിനത്തിന്റെ ആതിഥേയരാജ്യം. അവർ സ്വീകരിച്ചിരിക്കുന്ന ദേശീയ പ്രചാരണ മുദ്രാവാക്യമാണ്, “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നമ്മുടെ ഭാവിക്കും കാലാവസ്ഥയ്ക്കുമായി” (Inspired by Nature. For Climate. For Our Future). Source