പൊതുവേ അസുഖങ്ങളുടെ ഘോഷയാത്ര ആയിരിക്കും മഴക്കാലത്ത് ഉണ്ടാവുക. പനിയും ജലദോഷവുമെല്ലാം ആണ് അതിൽ പ്രധാനി എങ്കിലും നമ്മൾ വിട്ടു പോവുന്ന ഒന്നാണ് കുടലിന്റെ ആരോഗ്യം. ദഹന സംബന്ധമായ പ്രശ്നങ്ങൾ വരാൻ സാധ്യത ഏറെ കൂടുതലായുള്ള കാലാവസ്ഥ ആണ് മഴക്കാലം. ഈ കാലാവസ്ഥയിൽ കുടലിന്റെ ആരോഗ്യം ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളത്തിന്റെ ശുചിത്വമില്ലായ്മയും ഭക്ഷണരീതിയിലെ മാറ്റവുമെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.ദഹന സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലായി അലട്ടുക മഴക്കാലത്ത് ആയിരിക്കും. ഇത് വഴി നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞേക്കാം. അസിഡിറ്റി, ദഹനക്കേട് എന്നിവ ഈ സമയത്ത് കൂടുതലായുണ്ടാവുന്നു. വഴിയോരത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് മൂലം വയറിളക്കം, ഛർദ്ദി തുടങ്ങഇയ പ്രശ്നങ്ങൾ എല്ലാവരിലും ഉണ്ടാവുന്നു.Also read; കണ്ണൂർ ആസ്റ്റർ മിംസിൽ ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരംപ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ കൂടുതലായി അടങ്ങിയ തൈര്, മോര് എന്നിവ ശീലമാക്കുന്നത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കും. ഇതിലൂടെ ഒരു പരിധി വരെ കുടലിന്റെ ആരോഗ്യത്തെ നിങ്ങൾക്ക് കാക്കാൻ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനായി ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കേണ്ടതുണ്ട്. മഴക്കാലമാണല്ലോയെന്ന് കരുതി വെള്ളം കുടിക്കേണ്ടെന്ന് കരുതുന്ന നിരവധി ആളുകളുണ്ട്. എന്നാൽഷ ഇതാവും ഏറ്റവും വലിയ അബദ്ധം.വേവിക്കാത്ത പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെങ്കിലും മഴക്കാലത്ത് ഈ ശീലത്തോട് താത്കാലിമായി ബൈ പറയണം. വേവിക്കാത്ത പച്ചക്കറിയിൽ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കും ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ പച്ചക്കറികൾ ആവിയിൽ വേവിച്ച് മാത്രം കഴിക്കുക.The post മഴക്കാലത്തെ ഈ ശീലങ്ങൾ വയറിന് പണി തരും; ദഹനപ്രശ്നങ്ങൾ നിസാരമായി കാണല്ലേ appeared first on Kairali News | Kairali News Live.