സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്എറണാകുളം, തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ മലയോര മേഖലയ്ക്കും തീരദേശ മേഖലയ്ക്കും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്.ALSO READ; തൃശൂരിൽ റിമാൻഡ് തടവുകാരൻ മരണപ്പെട്ട സംഭവം: പൊലീസിനെതിരെ കുടുംബംസംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും കാറ്റ് വീശുക. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത ഇതേ രീതിയിൽ തന്നെ തുടരും. കേരള കർണാടക ലക്ഷദ്വീപ് തീരത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.The post സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.