നിയമസഭയിൽ ധവള പത്രത്തിന് എതിരെ വിയോജനക്കുറിപ്പുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. ധവളപത്രം നല്ലതാണ്, ഞങ്ങൾ അതിന് എതിരല്ല. അതിൽ മറുപടി പറയുന്നതിനും ഞങ്ങൾക്ക് മടിയില്ലെന്ന് മുൻധനമന്ത്രി കെ എൻ ബാലഗോപാൽ.ധവളപത്രം അവതരിപ്പിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. 2011ൽ യുഡിഎഫ് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പാണ് ഔദ്യോഗിക രഹസ്യ രേഖകൾ ഉൾപ്പെടുന്നതാണ് ധവളപത്രം. അതിന്റെ വിവരങ്ങൾ പുറത്തുപോകുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയെ എതിർക്കുന്നില്ലെന്നും കെ എൻ ബാലഗോപാൽ പറ‍ഞ്ഞു.also read; ഡിജി കേരളവും കെ സ്മാ‍ർട്ടും ലോകോത്തര മാതൃക; കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളംധനവകുപ്പാണ് ധവളപത്രം തയ്യാറാക്കുന്നത്. പുറത്തുന്നുള്ള കമ്മിറ്റി ധവളപത്രം തയ്യാറാക്കുന്നത് ശരിയാണോ. ഇത് നാളെ ഒരു കീഴ്വഴക്കം ആകും. ധനവകുപ്പ് വളരെ രഹസ്യാത്മകമായി തയ്യാറാക്കേണ്ടതാണ് ധവളപത്രം. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും ആണ് ഇപ്പോൾ സർക്കാർ ചെയ്തതെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.ബന്ധപ്പെട്ട വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടത്. പുറത്തുനിന്നുള്ള രണ്ടോ മൂന്നോ ആളുകളെ വെച്ച് ചെയ്യേണ്ടതല്ല. അവർക്ക് ലഭിക്കുന്ന വിവരങ്ങൾ വച്ചാണ് അവർ ധവളപത്രം തയ്യാറാക്കുക. അപ്പോൾ അത് രാഷ്ട്രീയമായ ധവളപത്രമാകും. C &AG ക്ക് പോലും നൽകാത്ത കണക്കാണ് പുറത്ത് നൽകുന്നത്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണിതെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.The post ധവളപത്രം തയ്യാറാക്കുന്നത് ധനവകുപ്പ്, പുറത്ത് നിന്നുള്ള കമ്മിറ്റി തയ്യാറാക്കുന്നത് ഭരണഘടനാ ലംഘനം; കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.