ചരിത്രം തിരുത്തി ഐസിസി വനിതാ ടി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ നായിക ഹർമൻപ്രീത് കൗർ. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന ലോക റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് താരം ചരിത്രത്തിന്റെ ഭാഗമായത്.ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ ആണ് ഹർമൻപ്രീത് ചരിത്രത്തിന്റെ ഭാഗമായത്. പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയതോടെ ഹർമൻപ്രീത് കളിച്ച അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 368 ആയി ഉയർന്നു. ഇതോടെ 367 മത്സരങ്ങളിൽ ന്യൂസിലാൻഡിനെ പ്രതിനിധീകരിച്ച സൂസി ബേറ്റ്സിന്റെ റെക്കോർഡ് ആണ് പഴങ്കഥയായത്. 2009ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർമൻപ്രീത്, ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ നായികാ എന്നതിലുപരി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വനിതാ സൂപ്പർതാരങ്ങളിൽ ഒരാളാണ്.Also Read: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് : സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യുംഏറ്റവും കൂടുതൽ അന്താരാഷ്ടർ മത്സരങ്ങൾ കളിച്ച താരങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഹർമൻപ്രീറ്റിനെ കൂടാതെയുള്ള ഏക ഇന്ത്യൻ താരം വിരമിച്ച ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് ആണ്. 333 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ ആണ് താരം ഇന്ത്യയെ പ്രതിനിധീകരിച്ചത്.The post ചരിത്രം തിരുത്തി ഹർമൻപ്രീത്! ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയ നേട്ടം എന്ത് എന്ന് അറിയാമോ appeared first on Kairali News | Kairali News Live.