വിമാനത്തിൻ്റെ ടയർ ഊരി വീഴുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ജർമനിയിൽ. പറക്കുന്ന വിമാനത്തിൻ്റെ അല്ലകേട്ടോ നിർത്തിയിട്ടിരിക്കുന്ന വിമാനത്തിൻ്റെ മുൻ വശത്തെ ടയറാണ് ഊരിപ്പോയത്. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലാണ് സംഭവം.ആദ്യം കേൾക്കുമ്പോൾ കൗതുകമുണ്ടാകുമെങ്കിലും വലിയ അപകടമാണ് ഒഴിവായിരിക്കുന്നത്. ലാൻഡിങ് വേളയിലാണ് ഇത്തരമൊരു അപകടം നടക്കുന്നതെങ്കിൽ അത് വലിയ ദുരന്തത്തിലേക്ക് വഴിവെച്ചേക്കാവുന്നതായേനെ. ലുഫ്താൻസ എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീലൈനർ വിമാനത്തിന്റെ മുൻഭാഗത്തെ ലാൻഡിങ് ഗിയറാണ് (നോസ് ഗിയർ) തകർന്നു വീണത്. യാത്രക്കാരില്ലെങ്കിലും വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.Also read: വെടിനിർത്തൽ എവിടെ? ലെബനനിൽ മാരകമായ ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽഫ്രാങ്ക്ഫർട്ടിൽ നിന്നും ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. വിമാനത്തിൻ്റെ മുൻ ഭാഗം റൺവേയിലേക്ക് മൂക്ക് കുത്തി വീഴുകയായിരുന്നു. വൻ ആഘാതത്തിൽ വീണപ്പോഴാണ് വിമാനത്തിൽ ഉണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിനും ക്രൂ മെമ്പേഴ്സിനും അപകടമുണ്ടായത്. അപകടത്തിൽ ബോയിങ് കമ്പനിയും അന്വേഷണവുമായി സഹകരിക്കും. സംഭവത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള സർവീസ് പൂർണമായും റദ്ദാക്കുകയും ചെയ്തു. വിമാനത്തിൻ്റെ ടയർ തകർന്ന് വീഴുന്നതിൻ്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.The post ടോ… ഇതെൻ്റെ ടയറാടോ… ഫ്രാങ്ക്ഫർട്ടിൽ വിമാനത്തിൻ്റെ ടയർ ഊരിവീണു appeared first on Kairali News | Kairali News Live.