കേരളത്തെ ലഹരിമുക്തമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ തൂഫാൻ നിർണായക ഘട്ടത്തിലേക്ക്. പദ്ധതിയിലൂടെ ഇതുവരെ 104 കേസുകൾ രജിസ്റ്റർ ചെയ്തതതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ലഹരിവേട്ടകൾ നടന്നത്. ഇന്ന് മാത്രം രജിസ്റ്റർ ചെയ്തത് 104 ലഹരി കേസുകളാണ്. 137 പേർ അറസ്റ്റിലായത്. സംസ്ഥാനത്ത് ശക്തമായ നടപടികളാണ് ലഹരിക്കെതിരെ സ്വീകരിക്കുന്നത്. ഇതിന്റെ അന്തർസംസ്ഥാന-അന്താരാഷ്ട്ര ബന്ധങ്ങൾ പൂർണ്ണമായും തകർക്കാൻ ഉടൻ തന്നെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുമായി ചേർന്ന് ഉന്നതതല യോഗം ചേരുമെന്ന് പോലീസ് മേധാവി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ALSO READ; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകി പൊലീസ്ലഹരിമാഫിയയുടെ വേരറുക്കാൻ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനം. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ ഒരേസമയം നടന്ന റെയ്ഡുകളിലൂടെ വലിയൊരു ലഹരിശൃംഖലയെയാണ് പോലീസ് തകർത്തത്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.കേരളത്തിലേക്ക് ഒഴുകുന്ന കഞ്ചാവിന്റെ പ്രധാന ഉറവിടം ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളാണ്. എന്നാൽ വിപണിയിൽ വൻ വിലയുള്ള രാസലഹരിയായ എംഡിഎംഎ പ്രധാനമായും വരുന്നത് ബാംഗ്ലൂരിൽ നിന്നാണ്. ആഡംബര അന്തർസംസ്ഥാന ബസുകളിലൊളിപ്പിച്ചാണ് ഇവ കേരളത്തിലെത്തിച്ചിരുന്നത്. ഇതിനുപുറമേ, അന്താരാഷ്ട്ര തലത്തിൽ മസ്കറ്റിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതായി അന്വേഷണസംഘം കണ്ടെത്തി.The post ഓപ്പറേഷന് തൂഫാന്; ഇന്ന് അറസ്റ്റിലായത് 137 പേര്, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു appeared first on Kairali News | Kairali News Live.