ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍

Wait 5 sec.

തിരുവനന്തപുരം | ലഹരി മാഫിയക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപറേഷന്‍ തൂഫാനില്‍ ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍. 500 ഗ്രാം എം ഡി എം എ പിടികൂടി. 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് വാണിജ്യ അളവില്‍ ലഹരി പിടിച്ചത്. പിടിച്ചെടുത്ത എം ഡിഎം എ 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വിലവരുന്നതാണെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.എം ഡി എം എ കേരളത്തില്‍ എത്തുന്നത് കര്‍ണാടകയില്‍ നിന്നാണ്. അയല്‍ സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണെന്നും ഡി ജി പി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തുന്നതിനാല്‍ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. മയക്കുമരുന്നു കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളെ പിടികൂടാന്‍ ബുന്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും ഡി ജി പി പറഞ്ഞു.കാക്കനാട് കൊല്ലംകുടിമുകള്‍ അള്‍ട്ടിമ ഫ്‌ലാറ്റില്‍ 437 ഗ്രാം എം ഡി എം എയുമായി മൂന്നു പേരാണ് പിടിയിലായത്. പ്രതികളായ കളമശ്ശേരി സ്വദേശി ആഷിഫ് (36), പാലക്കാട് അര്‍ജുന്‍ (30), കാസര്‍കോഡ് സ്വദേശി രതീഷ് (33) എന്നിവരുമായി ഫ്‌ലാറ്റില്‍ ഡാന്‍സാഫ് സംഘം പരിശോധന നടത്തി.14 ലക്ഷം രൂപയുടെ എം ഡി എം എ ആണ് പിടികൂടിയത്. കൂടാതെ പ്രതിയുടെ ഫ്‌ളാറ്റില്‍ നിന്നും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. അകൗണ്ടില്‍ വന്ന തുകകള്‍ ഡാന്‍സാഫ്