നവകേരള ബസിന് മുന്നിലേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റ കേസിൽ വാദിഭാഗം സമർപ്പിച്ചത് പൊലിപ്പിച്ച് എഴുതിയതു പോലെയുള്ള പരാതിയാണെന്ന് ജില്ലാ സെഷൻസ് കോടതി. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. ഗുരുതര പരുക്ക് എന്ന ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കുന്ന രേഖ കൂടി വേണ്ടേ എന്ന് കോടതി ചോദിച്ചു. മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെന്ന അന്നത്തെ ഇന്റലിജൻസ് റിപ്പോർട്ട് പ്രതിഭാഗം ഹാജരാക്കി. കരിങ്കൊടി ഉയർത്തി മുഖ്യമന്ത്രിയുടെ വാഹനത്തിനുമുന്നിലേക്ക് ചാടി വീഴുകയായിരുന്നവരെ പ്രതിരോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാവകാശം നോക്കാനാവില്ല. അടികൊണ്ടതായി പറയപ്പെടുന്നവർക്ക് നിസാരപരിക്ക് മാത്രമാണ് ഏറ്റത്. അവർ അന്നില്ലാത്ത പല ആരോപണങ്ങളും ഇപ്പോൾ ഉന്നയിക്കുകയാണ്.ALSO READ: ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ അഷ്കറിനെതിരെ സ്വന്തം കുടുംബംപരുക്കേറ്റ രണ്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടില്ല. ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പ്രതികൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയത് ശരിയല്ല. പരാതിക്കാരും പ്രോസിക്യൂഷനും ദൃശ്യങ്ങൾ മാത്രമാണ് തെളിവിനായി ഹാജരാക്കുന്നത്. വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നത് പൂർണമല്ല. പരാതിക്കാർ പല ഭാഗത്തും ഒളിച്ചുനിന്നു. അവസരം കിട്ടിയാൽ ആക്രമിക്കുകയായിരുന്നു ഉദ്ദേശ്യം. അതിന്റെ ദൃശ്യങ്ങൾ ഹാജരാക്കാനായിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി ശിവദാസ് വാദിച്ചു.മെയ് 30ന് രാവിലെയാണ് നരഹത്യകുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ട് എസ്ഐടി നല്‍കിയത്. മര്‍ദനത്തിന് ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്ന് വൈകിട്ടാണ്. ആയുധം വൈകിട്ട് പരിശോധിച്ചെങ്കില്‍ എങ്ങനെ രാവിലെ റിപ്പോര്‍ട്ട് നല്‍കാനാകുമെന്ന് പ്രതിഭാഗം ചോദിച്ചു.ദൃശ്യങ്ങളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാനാവുമെന്നും സംഭവം മുഴുവനായി പൊലീസ് ചിത്രീകരിച്ചത് ഉണ്ടോയെന്നും വാദി ഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. മരണം സംഭവിച്ചേക്കാവുന്ന മര്‍ദനം എന്ന് എന്തുകൊണ്ട് ഡോക്ടര്‍ അന്ന് പറഞ്ഞില്ല, അത് മറച്ചുവെച്ചതാണെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണ്ടേയെന്നും കോടതി ചോദിച്ചു. ഫൊറൻസിക് ലാബിലെ റിപ്പോർട്ട് ഹാജരാക്കാം എന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നാണ് കേസ് പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയത്.The post പരാതിക്കാർക്കുണ്ടായ പരിക്കുകൾ നിസാരം; മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര്ക്കെതിരായ പരാതി പൊലിപ്പിച്ചതെന്ന് ആലപ്പുഴ ജില്ലാ കോടതി appeared first on Kairali News | Kairali News Live.