വീണ്ടും തൊഴിലാളി പോരാട്ടവേദിയായി മുംബൈയിലെ ആസാദ് മൈദാൻ; മുൻനിരയിൽ ഭൂരിപക്ഷവും വനിതാ തൊഴിലാളികൾ

Wait 5 sec.

മുംബൈയിലെ ആസാദ് മൈദാൻ വീണ്ടും തൊഴിലാളി പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങളാൽ മുഖരിതമാകുന്നു. സി.ഐ.ടി.യുവിന്റെ അനിശ്ചിതകാല സമരത്തിൽ പങ്കെടുക്കാൻ ഭീവണ്ടി-കല്യാൺ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ബീഡി, പവർലൂം തൊഴിലാളികൾ മുംബൈയിലേക്ക് തിരിച്ചു. സമരനിരയിൽ ഭൂരിപക്ഷവും വനിതാ തൊഴിലാളികൾ.ചരിത്രപ്രസിദ്ധമായ ആസാദ് മൈദാനത്ത് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഭീവണ്ടി-കല്യാൺ മേഖലയിലെ തൊഴിലാളികൾ മുംബൈയിലേക്ക് പുറപ്പെട്ടത്. സി.എസ്.എം.ടി ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതിന് മുൻപ് കല്യാൺ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികൾ അണിനിരന്നു. സി.ഐ.ടി.യു നേതാക്കളായ പി.കെ. ലാലിയുടെയും സുനിൽ ചവാന്റെയും നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ യാത്ര.ALSO READ: സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തിബീഡി വ്യവസായത്തിലും പവർലൂം മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കാനെത്തിയത്. ഇവരിൽ എൺപത് ശതമാനത്തിലേറെയും സ്ത്രീ തൊഴിലാളികളായിരുന്നു എന്നതാണ് ശ്രദ്ധേയം. തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു അവരുടെ മുദ്രാവാക്യങ്ങൾ. ധീരസമര സഖാക്കളുടെ പോരാട്ടവീര്യത്തിന്റെയും ഐക്യത്തിന്റെയും സാക്ഷിയായി മാറിയ നിമിഷങ്ങളായിരുന്നു കല്യാൺ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത്.The post വീണ്ടും തൊഴിലാളി പോരാട്ടവേദിയായി മുംബൈയിലെ ആസാദ് മൈദാൻ; മുൻനിരയിൽ ഭൂരിപക്ഷവും വനിതാ തൊഴിലാളികൾ appeared first on Kairali News | Kairali News Live.