ആഹാരം ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മളെല്ലാവരും ഒരുപോലെ സംശയിച്ചു നിൽക്കാറുണ്ടല്ലേ? ഇന്ന് എന്ത് കറി ഉണ്ടാക്കണം എന്ന് ആലോചിച്ച് തലപുകഞ്ഞിരിക്കുന്ന സമയങ്ങളുണ്ടാകുമല്ലോ! എന്ത് ഉണ്ടാക്കിയാലും ചിലർക്കെങ്കിലും അത് പോരാ എന്ന് തോന്നും. ഇത് പോരാ, ഇത് വേറെ എന്തെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നു എന്നൊക്കെ പറയുന്നവരും കൂടെയുണ്ടാകും. എന്നാൽ ഉണ്ടാക്കുന്നവർക്കും കഴിക്കുന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കറി ഉണ്ടാക്കിയാലോ?ചേരുവകൾചുവന്നുള്ളി – ഒരു കപ്പ്തേങ്ങാക്കൊത്ത് – മൂന്ന് ടേബിൾ സ്പൂൺവാളൻപുളി- ഒരു ചെറുനാരങ്ങ വലുപ്പത്തിൽകറിവേപ്പില- രണ്ട് തണ്ട്കാശ്മീരി മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺമഞ്ഞൾപ്പൊടി – ഒരു നുള്ള്കടുക് – അര ടീസ്പൂൺഉലുവ – ആവശ്യത്തിന്കായപ്പൊടി – ആവശ്യത്തിന്ഉപ്പ് – പാകത്തിന്വെളിച്ചെണ്ണ, വെള്ളം – ആവശ്യത്തിന്തയ്യാറാക്കുന്ന വിധംആദ്യം വാളൻപുളി അരക്കപ്പ് ചൂടുവെള്ളത്തിൽ കുതിർത്ത് പുളിവെള്ളം എടുത്തു വയ്ക്കുക. അടുത്തതായി ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് കടുക്, ഉലുവ, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിയതിനു ശേഷം, തേങ്ങാക്കൊത്തും കുഞ്ഞുള്ളി ചെറുതായി കീറിയതും ചേർത്ത് നന്നായി വഴറ്റുക.ALSO READ :ഇഡലി തട്ടിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് ബണ്ണുകൾ ഈസിയായികുഞ്ഞുള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ചു വയ്ക്കണം. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് അതിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ച പുളിവെള്ളം ഒഴിക്കുക. ശേഷം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ചാറ് ഒരുപാട് കുറുകിയാൽ അല്പം വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂടോടെ ചോറിനോ ഒപ്പം ഇത് കഴിക്കാവുന്നതാണ്.The post ഊണ് കഴിച്ച് ബോറടിച്ചോ? എന്നാൽ ഇന്ന് ഒരു കിടിലൻ വെറൈറ്റി ട്രൈ ചെയ്യാം! appeared first on Kairali News | Kairali News Live.