എറണാകുളം | എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കൊച്ചിയില്‍ ഒരു മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിതാംബികയുടെ മരണത്തോടെ പ്രദേശത്ത് ആശങ്ക പടര്‍ന്നിട്ടുണ്ട്.പനിയെ തുടര്‍ന്ന് നാലു ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനാണ പിന്നീട് എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയത്. ഇയാളെ കോട്ടയത്തെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.