മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി നേതൃത്വത്തിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്. ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ തീരുമാനങ്ങൾ വരെ മന്ത്രിമാർ ഈ വിഷയത്തിൽ മന്ത്രിമാർ അവഗണിച്ചു എന്നാണ് ആരോപണം. പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം നൽകിയ പട്ടിക പരിഗണിക്കാതെയാണ് മന്ത്രിമാർ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്. ഇതോടെ പാർട്ടി നേതൃത്വവും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാറ നീക്കി പുറത്ത് വന്നിരിക്കുകയാണ്.Also Read: പൊതുമേഖലയെ ദുർബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻനേരത്തെ പിഎംകെ സലാം നേതൃത്വം നൽകുന്ന കമ്മിറ്റി നൽകിയ 150 പേരുടെ ലിസ്റ്റിൽ നിന്നും വേണം ലീഗിന്റെ അഞ്ചു മന്ത്രിമാരും അവരുടെ പേഴ്‌സണൽ സ്റ്റാഫിലേക്കുള്ള പതിനഞ്ചു അംഗങ്ങളെ നിയമിക്കേണ്ടത് ennayirunn8ഉ തീരുമാനം. എന്നാൽ തീരുമാനത്തിൽ നിന്നും വിഭിന്നമായി ലിസ്റ്റിൽ നിന്നും പരമാവധി മൂന്നോ നാലോ പേരെ മാത്രമേ സ്റ്റാഫിൽ എടുക്കാൻ സാധിക്കു എന്നാണ് മന്ത്രിമാരുടെ നിലപാടെന്നാണ് റിപ്പോർട്ട്. ഇത് സ്റ്റാഫ് നിയമനം നീളുവാൻ കാരണമായി എന്നാണ് റിപ്പോർട്ട്.The post ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം; പാണക്കാട് സാദിഖലി തങ്ങളുടെ തീരുമാനം അട്ടിമറിച്ച് ലീഗ് മന്ത്രിമാർ appeared first on Kairali News | Kairali News Live.