മന്ത്രിയായി സത്യപ്രതിജ്ഞ ചെയത് രണ്ടു ദിവസത്തിനകം രാജിക്കത്ത് സമർപ്പിച്ച് കോൺഗ്രസ് നേതാവ് ആർ രാമലിംഗ റെഡ്‌ഡി. തനിക്ക് അനുവദിച്ച വകുപ്പുമായി ബന്ധപ്പെട്ട അതൃപ്തിയാണ് റെഡ്ഢിയുടെ രാജിയിലേക്ക് വഴിവച്ചത്. നേരത്തെ നൽകിയ ഉറപ്പിൽ നിന്ന് മുഖ്യമന്ത്രി ഡി ശിവകുമാർ പിന്മാറിയെന്നു റെഡ്‌ഡി ആരോപിച്ചു. താൻ ആഗ്രഹിച്ച ബെംഗളൂരു വികസന വകുപ്പിന് പകരം ജലസേചന വകുപ്പ് ലഭിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.Also Read: മിഠായി വിതരണ വിവാദത്തിൽ വി. മുരളീധരനെതിരെ ഒടുവിൽ പ്രതികരിച്ച് മന്ത്രി കെ.എ. തുളസിമന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ തന്നെ ഒരു മുതിർന്ന നേതാവ് രാജിവെച്ചത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. നേരത്തെ, ഏറെ നാൾ നീണ്ടു നിന്ന ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞത്. എന്നാൽ കോൺഗ്രസ് നേതൃത്വം വാഗ്‌ദാനം ചെയ്ത രാജ്യസഭാ സീറ്റ് നിരസിച്ച അദ്ദേഹം മന്ത്രിസഭയിൽ മേൽക്കൈ നേടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.പുതിയ മന്ത്രിസഭയിൽ വകുപ്പുകൾ വിഭജിച്ചതിനെ ചൊല്ലി ശക്തമായ അതൃപ്തി നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ട്.The post സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം മന്ത്രിസ്ഥാനത്ത് നിന്നും രാജി! കർണാടകയിൽ കോൺഗ്രസിന് വൻ തിരിച്ചടി appeared first on Kairali News | Kairali News Live.