തിരുവനന്തപുരത്തെ കട്ടേല അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ മിഠായി വിതരണ വിവാദത്തിൽ വി മുരളീധരനെതിരെ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി. വിവാദമായ പരിപാടിയിൽ മുരളീധരനൊപ്പം പങ്കെടുത്ത മന്ത്രി വിഷയത്തിൽ ഇത്ര നാൾ പ്രതികരിക്കാതിരുന്നത് വിവാദമായിരുന്നതായിരുന്നു. എംഎൽഎയുടെ നടപടി ശരിയായ രീതിയിലായിരുന്നില്ലെന്നും പൊതുപദവിയിൽ ഇരിക്കുന്ന ഒരാൾ കൂടുതൽ പക്വതയോടെ പെരുമാറേണ്ടതായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.താൻ ആയിരുന്നു എംഎൽഎ –യുടെ സ്ഥാനത്തെങ്കിൽ ഒരിക്കലും അത്തരത്തിൽ പെരുമാറില്ലായിരുന്നുവെന്നും എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന്റെ അന്തരീക്ഷം മോശമാകാതിരിക്കാനാണ് സംഭവ സ്ഥലത്ത് വച്ച് പ്രതികരിക്കാതിരുന്നതെന്നും എംഎൽഎ നൽകിയ “തിരക്കുണ്ടായിരുന്നു” എന്ന വിശദീകരണം ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.Also Read: ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം; പാണക്കാട് സാദിഖലി തങ്ങളുടെ തീരുമാനം അട്ടിമറിച്ച് ലീഗ് മന്ത്രിമാർഅംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത വി മുരളീധരൻ കുട്ടികളുടെ കയ്യിൽ കൊടുക്കാനുള്ള മടിയിൽ മേശപ്പുറത്തേക്ക് മിഠായി എറിഞ്ഞ് നൽകുകയായിരുന്നു. ഉദ്ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി.The post മിഠായി വിതരണ വിവാദത്തിൽ വി. മുരളീധരനെതിരെ ഒടുവിൽ പ്രതികരിച്ച് മന്ത്രി കെ.എ. തുളസി appeared first on Kairali News | Kairali News Live.