വെടിനിർത്തൽ എവിടെ? ലെബനനിൽ മാരകമായ ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ

Wait 5 sec.

വെടിനിർത്തലിന് ശേഷവും ഇസ്രയേൽ മാരകമായ ആക്രമണങ്ങൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ജൂൺ ആദ്യം തെക്കൻ ലെബനനിലെ മർവാനിയയിൽ നടന്ന ഇസ്രയേലി വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 7 പേരാണ് കൊല്ലപ്പെട്ടത്.ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2026 മാർച്ചിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വീണ്ടും യുദ്ധം ആരംഭിച്ചതിനുശേഷം ലെബനനിൽ ഉടനീളമുള്ള ഇസ്രയേലി ആക്രമണങ്ങളിൽ 3,500 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 10,600 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.വാഷിംഗ്ടൺ ഡിസിയിൽ നടന്ന നിരവധി യോഗങ്ങളിൽ ഇസ്രയേൽ, ലെബനൻ ഉദ്യോഗസ്ഥർ യുദ്ധം നിർത്താൻ സമ്മതിച്ചിരുന്നു. എന്നാൽ അതിനുശേഷവും ഒരു വാഹനത്തിന് നേരെ നടന്ന ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിൽ രാത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ കുറഞ്ഞത് ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം.ALSO READ: ഇറാനിയൻ നയതന്ത്രജ്ഞർ ഉടൻ രാജ്യം വിടണം; കടുത്ത നടപടിയുമായി കുവൈത്ത്അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെ ആക്രമിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രമേയം യുഎസ് ജനപ്രതിനിധി സഭ നേരത്തെ പാസാക്കിയിരുന്നു. 215 നെതിരെ 208 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്. ഇതിനിടെ അമേരിക്കയും ഇസ്രയേലും യുദ്ധത്തിൽ സൈനികമായി പരാജയപ്പെട്ടുവെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി പറഞ്ഞു. ഇപ്പോൾ ആഭ്യന്തര വിഭജനം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണത്തിലേക്ക് അവർ നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post വെടിനിർത്തൽ എവിടെ? ലെബനനിൽ മാരകമായ ആക്രമണങ്ങൾ തുടർന്ന് ഇസ്രയേൽ appeared first on Kairali News | Kairali News Live.