മാനസിക വെല്ലുവിളി നേരിടുന്ന രേഷ് ബാബു എന്ന ചെറുപ്പക്കാരൻ പൊലിസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽസമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. തൃശൂർ ഈസ്റ്റ് പൊലിസ് ആണ് രേഷ് ബാബുവിനെ പിടികൂടിയത്. തന്റെ മകൻ മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളാണെന്നും ആകയാൽ നിയമപരമായ ആനുകൂല്യം നൽകണമെന്നും കുടുംബം അഭ്യർത്ഥിച്ചിരുന്നു.മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. എന്നാൽ ജില്ലാ ജയിലിൽ റിമാന്റ് ചെയ്യപ്പെട്ട രേഷ് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതറിഞ് അഛൻ ബാബു ഇവിടെ എത്തിയപ്പോൾ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലാണ് കണ്ടത്. ജൂൺ 3 ന് രാത്രി രേഷ് ബാബു മരണപ്പെടുകയായിരുന്നു.Also read: ഒരു ഇന്ദിരാ ഗ്യാരൻ്റിയും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തം: ഡോ. ടി എം തോമസ് ഐസക്മരണത്തിൽ അഛൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളും ജയിലുകളും മർദ്ദന കേന്ദ്രങ്ങളായി വീണ്ടും മാറി എന്നതിന്റെ തെളിവാണ് ഈ സംഭവം. നിയമപരവും മനുഷ്യാവകാശപരവുമായ നിരവധി ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഈ ആവശ്യം ഉന്നയിച്ച ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ടെന്നും കെ വി അബ്ദുൾ ഖാദർ വ്യക്തമാക്കി.The post റിമാൻ്റിലിരിക്കെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മരിച്ച സംഭവം; സമഗ്ര അന്വേഷണം വേണം: കെ വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.