ഡല്‍ഹി മാളവ്യ നഗറിലെ ഹോട്ടലിലെ തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പോലീസിന്റെ കണ്ടെത്തല്‍

Wait 5 sec.

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഡല്‍ഹി പോലീസിന്റെ കണ്ടെത്തല്‍. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ലോകേഷ് ബജാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഹോട്ടല്‍ നടത്തുന്നത് താന്‍ അല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്.മറ്റൊരു വ്യക്തിയെയാണ് ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെട്ടിരുന്നില്ലെന്നും ഉടമ പോലീസിന് മൊഴി നല്‍കി. മറ്റൊരാളുടെ നിര്‍ദേശപ്രകാരമാണ് ഹോട്ടലില്‍ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടല്‍ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ഡല്‍ഹിയില്‍ സാധാരണമാണെന്നും ഹോട്ടലുകള്‍ എല്ലാം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഹോട്ടല്‍ നടത്താന്‍ ഏല്‍പ്പിച്ച ആള്‍ പറഞ്ഞതെന്നും ലോകേഷ് പോലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയര്‍ എന്‍ഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചു.ഇന്നലെ രാത്രിയോടെയാണ് ലോകേഷ് ബജാജ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. തീപിടുത്ത ദുരന്തത്തില്‍ ഹോട്ടലുടമയെ പ്രതി ചേര്‍ത്ത് പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ അപകടത്തിനിനിടയില്‍ ലോകേഷ് ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.Content Highlights:The Delhi Police have determined that a short circuit, rather than a cylinder explosion, was the cause of the fire at a hotel in Malviya Nagar. The hotel owner, Lokesh Bajaj, was arrested by the police after previously going into hiding following the incident. During interrogation, Bajaj admitted that the establishment lacked a valid Fire NOC but claimed that a third party was managing the daily operations and renovations. Investigation into the safety violations and structural modifications of the building is ongoing.