കേരളത്തിൽ അതിശക്തമായ മഴവരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിട്ടുണ്ട്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ആകെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നില നിൽക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അടുത്ത മൂന്നു ദിവസം ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്.Also read: ഒരു ഇന്ദിരാ ഗ്യാരൻ്റിയും കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തം: ഡോ. ടി എം തോമസ് ഐസക്ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരളത്തിൽ മഴ അതിശക്തമായി തന്നെ തുടരുകയാണ്. തലസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ ഇടവിട്ട മഴ പെയ്യുകയാണ്. ഇന്ന് മുതലാണ് സംസ്ഥാനത്ത് കാലവർഷം എത്തുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നത്.The post ജാഗ്രത വേണം… കേരളത്തിൽ അതിശക്തമായ മഴ വരുന്നു appeared first on Kairali News | Kairali News Live.