ചികിത്സ പിഴവിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോ​ഗിമരിച്ചെന്ന ആരോപണം; അന്വേഷണത്തിന് മൂന്നം​ഗ സമിതി

Wait 5 sec.

കോഴിക്കോട്| ചികിത്സ പിഴവിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. വാണിമേല്‍ സ്വദേശി റീജിത്തിന്റെ മരണത്തിലായിരുന്നു കുടുംബം ചികിത്സാപിഴവ് ആരോപിച്ചത്.ഇടത് വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ രോഗിയുടെ വലത് വൃക്കയില്‍ ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായെന്നാണു കുടുംബം പറയുന്നത്.അതേസമയം, ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ രംഗത്തുവന്നു. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എം കെ മണികണ്ഠന്‍ പറഞ്ഞു.A three member committee has been appointed to investigate the death of a patient at Kozhikode Medical College following allegations of medical negligence.