മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Wait 5 sec.

തിരുവനന്തപുരം|തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് പണം നല്‍കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നിയമിതരായി ഇപ്പോഴും തുടരുന്ന ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍ എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് നിയമാനുസൃതമായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ ഒഴിവുകളിലേക്ക് പിന്നീട് പുതിയ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. നവീന്‍ ബാബുവിന്റെ മകള്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നല്‍കാന്‍ റവന്യൂ വകുപ്പിന് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.Content Highlights:The Kerala cabinet has decided to grant 14 lakh rupees each to the families of those who died in the Mundathikode firecracker manufacturing unit accident in Thrissur. Chief Minister VD Satheesan also announced a state-wide trawling ban from June 10 to July 31 and assured speedy clearance of pending dues for paddy farmers. Additionally, the government will recommend a CBI probe into the death of ADM Naveen Babu and provide a compassionate department appointment to his daughter.