മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

Wait 5 sec.

തിരുവനന്തപുരം| അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ നിയമപോരാട്ടം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.മധുവിന് നീതി ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് സന്ദര്‍ശിച്ചു.കേസില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും സുപ്രിംകോടതിയില്‍ നല്‍കേണ്ട അപ്പീലിനെക്കുറിച്ചും ഇവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ഈ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി.കഴിഞ്ഞ ദിവസം കേസിലെ 12 പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെവിടുകയായിരുന്നു. മറ്റു പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചതില്‍ കുടുംബം സന്തോഷം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒന്നാം പ്രതിയെ വെറുതെവിട്ടത് അവര്‍ക്ക് കടുത്ത നിരാശയുണ്ടാക്കി.Content Highlights:The Kerala government has decided to approach the Supreme Court against the High Court verdict acquitting Hussain, the first accused in the Attappadi Madhu murder case. Chief Minister V D Satheesan assured full government support to Madhu’s mother Malli and sister Sarasu during their meeting in Thiruvananthapuram. While the High Court recently upheld the life imprisonment of 12 other accused, the acquittal of the prime accused caused severe disappointment to the family. The government confirmed that all necessary legal steps will be taken to ensure complete justice for Madhu.