കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമായി 133 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി മുതൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ വരെ ഏഴ് വിഭാഗങ്ങളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെക്രട്ടറി (3), അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് (2), ജൂനിയർ ക്ലാർക്ക്/കാഷ്യർ (122), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), ഡാറ്റ എൻട്രി ഓപ്പറേറ്റർ (4) എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. ഓൺലൈനായി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം.01-01-2026 തീയതി അനുസരിച്ച് 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരമുള്ള പ്രായപരിധി ഇളവുകളും ലഭിക്കും. ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദാംശങ്ങൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.ALSO READ:ഗവ. കമ്മ്യൂണിറ്റി കോളേജില്‍ സൗജന്യ കോഴ്സ്: പ്രവേശന പരീക്ഷയും സ്പോട് രജിസ്ട്രേഷനും എപ്പോൾ, എവിടെയെന്ന് അറിയാംജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് ഒഎംആർ പരീക്ഷയും മറ്റ് തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും നടത്തും. പരീക്ഷയിൽ വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കുകയും തുടർന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷ ഫീസ് 150 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് 50 രൂപയും. ഒന്നിലധികം സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ഓരോ അധിക അപേക്ഷയ്ക്കും പ്രത്യേക ഫീസ് അടയ്ക്കേണ്ടതുണ്ട്. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. www.cseb.kerala.gov.in, www.keralacseb.kerala.gov.in ഫോൺ : 0471-2468670,2468690The post സഹകരണ സ്ഥാപനങ്ങളിൽ ജോലി നേടാം; 133 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.