ഒരു സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ആരും ഷോറൂമിലേക്ക് കടന്നുചെന്ന് അതിന്റെ വീൽ സൈസിനെക്കുറിച്ച് അന്വേഷിക്കാറില്ല. വാഹനത്തിന്റെ മൈലേജ്, ഫീച്ചേഴ്സ് എന്നിവയൊക്കെയാണ് പലർക്കും അറിയേണ്ടത്. എന്നാൽ, ഒരു വാഹനത്തിന്റെ വീൽ സൈസിന് നിങ്ങളുടെ റൈഡിങ് അനുഭവം മികച്ചതാക്കുന്നതിൽ വലിയ പങ്കുണ്ട്. കുഴികളുള്ള സ്ഥലങ്ങളിലൂടെ സുഖകരമായി കടന്നുപോകാൻ വലിയ വീലുകൾ സഹായിക്കും. അതുകൊണ്ടാണ് 14 ഇഞ്ച് വീൽ നിർമ്മിക്കുന്നതിലേക്ക് പല നിർമ്മാതാക്കളും നീങ്ങുന്നത്. ഇത്തരത്തിലുള്ള ചില സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ?ഒന്നാമത്തേത്, ഹീറോ സൂം 125ആണ്. ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു വാഹനമാണിത്. ഹീറോ സൂം 125, അതിന്റെ സ്റ്റൈലിങ് കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ 14 ഇഞ്ച് വീൽ ഉപഭോക്താവിന് മികച്ച റൈഡിങ് അനുഭവം നൽകും.അടുത്തത്, അപ്രീലിയ SR 125 ആണ്. ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ് ഇതിന്റെ വീലുകൾ. മറ്റു പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ഇതിന് മികച്ചൊരു സ്ഥിരത നൽകാൻ സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത.അടുത്തത് ഹീറോ സൂം 160 സ്കൂട്ടറാണ്. ഈ സ്കൂട്ടറിന്റെ ഹീറോ ബാഡ്ജ് നീക്കം ചെയ്താൽ തികച്ചും വ്യത്യസ്തമായ വാഹനമാണെന്നേ കരുതൂ. വാഹനം ഉയരമുള്ളതും കൂടുതൽ കരുത്തുറ്റതുമാണ്. വാഹനത്തിന്റെ വലിയ ചക്രങ്ങളാണ് എടുത്തുപറയേണ്ട പ്രത്യേകത. മിക്ക സ്കൂട്ടറുകളും പ്രധാനമായും നഗര സൗകര്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും, ഹീറോ സൂം 160 പരുക്കൻ റോഡുകളും മറ്റും മനസ്സിൽ കണ്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് തോന്നും.യമഹ എയറോക്സ് 155 ആണ് നാലാമതായി നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ വാഹനത്തിന്റെ 14 ഇഞ്ച് വീലുകൾ ഹൈവേ ഫ്രണ്ട്ലി ആയിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.The post മികച്ച റൈഡിങ് ക്വാളിറ്റിക്കായി 14 ഇഞ്ച് വീലുകളുള്ള സ്കൂട്ടറുകൾ പരിചയപ്പെട്ടാലോ? appeared first on Kairali News | Kairali News Live.