‘പെൻഷൻ പ്രായം ഉയർത്തണമെന്ന സർക്കാർ നിർദേശം, കേരളത്തിലെ യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കുന്നു’: വി കെ സനോജ്

Wait 5 sec.

കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ എന്ന സ്വപ്നം തകർക്കുന്ന ചില കാര്യങ്ങൾ ധവള പത്രത്തിൽ ഉണ്ടെന്ന് വി കെ സനോജ്. പിഎസ്.സി പരീക്ഷ എഴുതി ആയിരങ്ങൾ തൊഴിൽ കാത്ത് നിൽക്കുന്നു. അവരുടെ തലയിൽ ഇടുത്തീ വീഴുന്ന ഒരു നിർദ്ദേശമായി ധവള പത്രത്തിലെ പെൻഷൻ പ്രായം ഉയർത്തണം എന്ന കാര്യം. ഈ കാര്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും വി കെ സനോജ് പറഞ്ഞു.ഇത് യുവാക്കളോടുള്ള വഞ്ചനയാണ് ഇതിൽനിന്ന് സർക്കാർ പിന്മാറണം. പെൻഷൻ പ്രായം വർധിക്കുന്നതിലൂടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ പിഎസ്.സി നിയമനം കേരളത്തിൽ നടന്നു. ഇത് യു പി എസ് സി അംഗീകരിച്ച കാര്യമാണെന്നും വി കെ സനോജ് പറഞ്ഞു.also read; കേരളം കടക്കെണിയിൽ ആണെന്ന സതീശന്റെ വാദം പൊളിഞ്ഞു, പറഞ്ഞത് നുണയെന്ന് ധവളപത്രം തെളിയിച്ചു: കെഎൻ ബാല​ഗോപാൽയുഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ എല്ലാം യുവജന വിരുദ്ധ നയങ്ങൾ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. യുഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ എല്ലാം യുവജന വിരുദ്ധ നയങ്ങൾ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും വാക്കുകൾ.മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വി ഡി സതീശന്റെ വാദത്തിലും വിമർശനം. സ്റ്റിയറിങ്ങിൽ കവർ പിടിപ്പിക്കുന്നതാണ് മോഡിഫിക്കേഷൻ.അദ്ദേഹത്തിന്റെ വാക്കും പഴയ ചാക്കും ഒന്നാണ്. വാക്ക് പാലിക്കുന്ന ആളാണെങ്കിൽ പെട്രോളിൽ രണ്ട് രൂപ അധിക നികുതി വേണ്ട എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും വി കെ സനോജ് പറഞ്ഞു.The post ‘പെൻഷൻ പ്രായം ഉയർത്തണമെന്ന സർക്കാർ നിർദേശം, കേരളത്തിലെ യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കുന്നു’: വി കെ സനോജ് appeared first on Kairali News | Kairali News Live.