മൂത്രക്കല്ല് ചികിത്സ നടത്തിയ യുവാവ് മരിച്ചു; സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Wait 5 sec.

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂത്രക്കല്ല് ചികിത്സ നടത്തിയ യുവാവ് മരിച്ചു. സര്‍ജറിയിലെ പിഴവാണ് മരണ കാരണമെന്ന് ആരോപിച്ചു കുടുംബം രംഗത്തുവന്നു. വാണിമേല്‍ സ്വദേശി റീജിത്ത് (46) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചു.ഇടതുഭാഗത്ത് ചെയ്യേണ്ട സര്‍ജറി ആദ്യം വലത് ഭാഗത്ത് ചെയ്‌തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സര്‍ജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായെന്നാണു കുടുംബം പറയുന്നത്.