കോഴഞ്ചേരി| പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ കേസില്‍ 18കാരന്‍ അറസ്റ്റില്‍. ആറന്മുള നാരങ്ങാനം സ്വദേശി സജിത്താണ് ആറന്മുള പോലീസിന്റെ പിടിയിലായത്.ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ഉപയോഗിച്ച് ആറന്മുള നെല്ലിക്കാലയിലുള്ള ഒരു വീടിന്റെ ചിമ്മിനി മറച്ചിരുന്ന നെറ്റ് ഇളക്കി മാറ്റി കയര്‍ കെട്ടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങി വീടിനുള്ളിലെ മേശയില്‍ നിന്നും 5500 രൂപ മോഷ്ടിക്കുകയുമായിരുന്നു.സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവര്‍ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ എത്തിയ പോലീസ് ആ രീതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ആറന്മുള എസ് എച്ച് ഒ സജു വി, എസ് ഐ ആഷില്‍ രവി, സി പി ഒമാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights:An 18-year-old youth has been arrested by the Aranmula police for using minors to commit a house robbery in Nellikkala. The accused, Sajith, a native of Naranganam, allegedly used two minor boys to enter a house through a kitchen chimney by removing its net and stole 5500 rupees from a table drawer. The police tracked down the culprit by analyzing CCTV footage from the locality, which indicated that individuals with a lean physique were involved. The investigation team led by Aranmula SHO Saju V produced the accused before the court, and he has been remanded to custody.