തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട സുരേഷ് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.ചിദംബരത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടത് ഭാര്യ ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം കാറിൽ സ്ഥലം വിടുകയായിരുന്നു സുരേഷ്. നാലാഞ്ചിറയിൽ നാല് മാസമായി വാടകയ്ക്ക് താമസിച്ച് വരികയാണ് കുടുംബം. നാല് മക്കൾ ഉൾപ്പെടെയാണ് താമസം. ഇവരുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം.ALSO READ; തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്ഹസീനയും സുരേഷും തമ്മിലെ കുടുംബ വഴക്കും വാക്കേറ്റവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാവിലെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് സുരേഷ് കത്തിയെടുത്ത് ഹസീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഇലക്ട്രീഷ്യനാണ്. മണക്കാട് സ്വദേശിനിയാണ് കൊല്ലപ്പെട്ട ഹസീന. ഇവരുടെ മുത്ത മകൾ വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികള്‍ ആരംഭിച്ചത്.The post യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് ജീവനൊടുക്കി appeared first on Kairali News | Kairali News Live.