പഴയ സ്മാർട്ട്ഫോൺ വിൽക്കാൻ പോകുകയാണോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

Wait 5 sec.

പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പഴയത് വിൽക്കുന്നത് സാധാരണ കാര്യമാണ് അല്ലെ. എന്നാൽ പലരും സുരക്ഷയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറുമില്ല എന്നതാണ് വാസ്തവം. പഴയ ഫോൺ കൈമാറുന്നതിന് മുമ്പ് അതിലെ വ്യക്തിഗത വിവരങ്ങൾ പൂർണമായി ഒഴിവാക്കതെയിരിക്കുന്നത് അത്ര നല്ലതല്ല. കാരണം ചിത്രങ്ങൾ, വീഡിയോകൾ, ഇമെയിലുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങി നിരവധി സ്വകാര്യ വിവരങ്ങളാണ് നമ്മുടെ ഫോണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇവ ശരിയായ രീതിയിൽ നീക്കം ചെയ്യാതെ ഫോൺ വിൽക്കുകയാണെങ്കിൽ സ്വകാര്യത ചോർച്ച,സൈബർ തട്ടിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.പഴയ സ്മാർട്ട്ഫോൺ വിൽക്കുന്നതിന് ഡാറ്റസുരക്ഷ ഉറപ്പാക്കുന്നത് വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഡാറ്റ ബാക്കപ്പ് ചെയ്യുക, അക്കൗണ്ടുകൾ നീക്കം ചെയ്യുക, എല്ലാ സേവനങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക, തുടർന്ന് ഫാക്ടറി റീസെറ്റ് നടത്തുക.ALSO RAED :വ്യാജ കോളുകളെ പെട്ടെന്ന് തിരിച്ചറിയാം; പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾശ്രദ്ധിക്കേണ്ട കാര്യങ്ങൾ1. ആദ്യം നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റ സുരക്ഷിതമാക്കണം. ഫോട്ടോകൾ, കോൺടാക്റ്റുകൾ, ഡോക്യുമെന്റുകൾ, സന്ദേശങ്ങൾ എന്നിവ ക്ലൗഡ് സ്റ്റോറേജിലേക്കോ കമ്പ്യൂട്ടറിലേക്കോ ഹാർഡ് ഡ്രൈവിലേക്കോ ബാക്കപ്പ് ചെയ്യുക.2. എല്ലാ അക്കൗണ്ടുകളിൽ നിന്നും സൈൻ ഔട്ട് ചെയ്യുക.ഫയലുകൾ ഡിലീറ്റ് ചെയ്യുന്നത് മാത്രം മതിയാകില്ല. നിങ്ങളുടെ പ്രധാന അക്കൗണ്ടുകളിൽ നിന്നെല്ലാം സൈൻ ഔട്ട് ചെയ്യാൻ ശ്രദ്ധിക്കുക.അതായത് ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക, ഫൈ​ൻഡ് മൈ ഡിവൈസ് ഓഫ് ചെയ്യുക, ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൂഗിൾ പ്രൊഫൈലുകൾ നീക്കം ചെയ്യുക എന്നിവയാണ്. എന്നാൽ ഐഫോൺ ഉപയോക്താക്കൾ ആപ്പിൾ ഐഡിയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക, ഫൈൻഡ് മൈ ഐഫോൺ ഓഫ് ചെയ്യുക, ഐക്ലൗഡിൽ നിന്ന് സൈൻ ഔട്ട് ചെയ്യുക. തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം ശദ്ധ്രിക്കുക.3. ബാങ്കിങ്, UPI ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യതു എന്ന് ഉറപ്പ് വരുത്തുക. കാരണം നമ്മുടെ ബാങ്കിങ് ആപ്പുകളും ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളും ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമായവയാണ്.4. എല്ലാ ബാക്കപ്പുകളും പൂർത്തിയാക്കി അക്കൗണ്ടുകളിൽ നിന്ന് സൈൻ ഔട്ട് ചെയ്ത ശേഷം ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുക.The post പഴയ സ്മാർട്ട്ഫോൺ വിൽക്കാൻ പോകുകയാണോ? എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം appeared first on Kairali News | Kairali News Live.