സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ആർ ജെ ബാലാജി സംവിധാനം ചെയ്‍ത ‘കറുപ്പ്’. ആഗോള ബോക്സ് ഓഫീസിൽ 300 കോടി ക്ലബിൽ എത്തിയ ചിത്രം വിദേശത്ത് നിന്ന് മാത്രം 79 കോടി രൂപ നേടിയെന്നാണ് കണക്കുകൾ. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തന്റെ ചിത്രത്തിന്റെ വൻ വിജയത്തിനിടയിലും ഭാര്യ ജോതികയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ് സൂര്യ. പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്ന ‘സിസ്റ്റം’ എന്ന ലീഗൽ ത്രില്ലറിലെ ജോതികയുടെ പ്രകടനത്തെക്കുറിച്ചാണ് സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചത്.“സിസ്റ്റം കാണാൻ വൈകിപ്പോയി, പക്ഷേ ഇത് പറയാതിരിക്കാൻ കഴിയില്ല. അത്രത്തോളം ആകർഷകമായ ഒന്നാണിത്” എന്ന് സൂര്യ കുറിച്ചു. ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച സംവിധായിക അശ്വിനി അയ്യർ തിവാരിക്കും ഹർമൻ ബവേജയ്ക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. വൈകാരികമായ തലങ്ങളുള്ള, മികച്ച രീതിയിൽ ഒരുക്കിയ ഒരു കോർട്ട്റൂം ഡ്രാമയാണ് ‘സിസ്റ്റം’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ALSO READ: ട്രാൻസ് സമൂഹത്തെ അധിക്ഷേപിക്കുന്നു; ദിൽജിത് ദോസഞ്ജിൻ്റെ ‘അരോമ’ ഗാനത്തിനെതിരെ രൂക്ഷ വിമർശനംബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെ പ്രകടനത്തെയും സൂര്യ പ്രശംസിച്ചു. “നേഹ എന്ന കഥാപാത്രമായി നിങ്ങൾ അത്രമേൽ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്” എന്ന് അദ്ദേഹം കുറിച്ചു. എന്നാൽ തന്റെ പ്രിയതമയായ ജോതികയ്ക്കായി അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. “സാരിക എന്ന കഥാപാത്രമായി നീ പൂർണ്ണമായും മാറുന്നത് ഞാൻ കണ്ടു. നിന്റെ നിശബ്ദത വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നുവെന്ന് ഇപ്പോൾ ലോകം മുഴുവൻ കാണുന്നു… സോ പ്രൗഡ് ഓഫ് യു പെണ്ടാട്ടി,” എന്നാണ് സൂര്യ കുറിച്ചത്.ഒരു അഭിഭാഷകയും കോർട്ട്റൂം സ്റ്റെനോഗ്രാഫറും ചേർന്ന് ഒരു സങ്കീർണ്ണമായ കേസ് പോരാടുന്നതാണ് ‘സിസ്റ്റം’ എന്ന വെബ് സീരീസിന്റെ ഇതിവൃത്തം. ജോതികയെയും സൊനാക്ഷിയെയും കൂടാതെ അശുതോഷ് ഗോവാരിക്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രൈം വീഡിയോയിൽ മികച്ച പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്.The post ‘സോ പ്രൗഡ് ഓഫ് യു പെണ്ടാട്ടി’; ‘സിസ്റ്റം’ കണ്ട് ജ്യോതികയെ വാനോളം പുകഴ്ത്തി സൂര്യ appeared first on Kairali News | Kairali News Live.