ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പൂർണ വന്ദേ മാതരം; കോൺഗ്രസ് സംഘപരിവാർ പാതയിലോ ?

Wait 5 sec.

കർണാടകയിലെ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേ മാതരം പൂർണമായും ആലപിച്ചു. കോൺഗ്രസ് ദേശിയ നയത്തിന് ഭിന്നമായാണ് പൂർണ വന്ദേമാതരം ആലപിച്ചത്. കേരളത്തിൽ സതീശൻ സർക്കാർ അധികാരമേറ്റപ്പോഴും വന്ദേ മാതരം മുഴുവൻ ആലപിച്ചിരുന്നു. പൂർണ വന്ദേമാതരം ആണ് ചെല്ലുന്നത് എന്ന് നേരത്തെ അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. കർണാടകയിൽ കൂടി പൂർണ വന്ദേ മാതരം ചൊല്ലിയതോടെ കോൺഗ്രസ് സംഘപരിവാർ പാതയിലെന്ന് വ്യക്തം ആയിരിക്കുകയാണ്.മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ ഉൾപ്പെടെ പത്തോളം മന്ത്രിമാരുടെ ആദ്യ സംഘം ഉൾപ്പെടെ ആണ് ഇന്ന് കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുക. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു.ALSO READ: ഹിമാചൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തുകാട്ടി സിപിഐഎം; തകർന്നടിഞ്ഞ് കോൺ​ഗ്രസ്സംസ്ഥാനത്തെ പുതിയ മന്ത്രിസഭയ്ക്ക് അന്തിമരൂപം നൽകുന്നതിനായി പാർട്ടി ഉന്നത നേതൃത്വം കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ദിവസം മുഴുവൻ നീണ്ട ചർച്ചകൾ നടത്തിയിരുന്നു.The post ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പൂർണ വന്ദേ മാതരം; കോൺഗ്രസ് സംഘപരിവാർ പാതയിലോ ? appeared first on Kairali News | Kairali News Live.