എംജി സർവകലാശാല എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്ന ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി സഞ്ജീവ് പി.എസ്. സർവകലാശാല ഒരു ആയുധപ്പുര തന്നെയാണ്, എന്നാൽ അത് ആശയങ്ങളെ ആയുധമാക്കിയ ആയുധപ്പുരയാണെന്ന് സഞ്ജീവ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.നാട്ടകം സുരേഷിന്റെ വിമർശനത്തെ പരിഹസിച്ചുകൊണ്ടാണ് സഞ്ജീവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അക്ഷരങ്ങൾ, മനുഷ്യസ്നേഹം, മതനിരപേക്ഷത എന്നിവയാണ് ഈ ആയുധപ്പുരയിലെ യഥാർത്ഥ ആയുധങ്ങളെന്ന് അദ്ദേഹം പറയുന്നു. സംഘപരിവാറിന്റെ വർഗീയതയ്ക്കും, അതിനോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടിനുമെതിരെ മതനിരപേക്ഷതയെ ആയുധമാക്കി വിദ്യാർത്ഥികൾ സ്വയം നിലപാട് സ്വീകരിക്കുന്ന ഇടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണപക്ഷം കാണിക്കണം എന്ന് വി.കെ. സനോജ്ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും മുൻനിർത്തി വിദ്യാർത്ഥികളെ സംഘടിപ്പിച്ച് എല്ലാവിധ നെറികേടുകൾക്കെതിരെയും പോരാടുന്ന ഒരു കേന്ദ്രമായാണ് എംജി സർവകലാശാലയെ സഞ്ജീവ് വിശേഷിപ്പിക്കുന്നത്.പോസ്റ്റിന്റെ പൂർണരൂപംസംഘി വിസി നാട്ടകം സുരേഷിന് വിഷയമല്ല എസ്എഫ്ഐ ആണ് വിഷയം. കൊള്ളാം!!!എംജി യൂണിവേഴ്സിറ്റി എസ്എഫ്ഐയുടെ ആയുധപ്പുരയാണെന്ന് – ഏറ്റുമാനൂർ MLA നാട്ടകം സുരേഷ്.അതെ ആയുധപുരയാണ്, അക്ഷരങ്ങൾ കൊണ്ട്, മനുഷ്യ സ്നേഹം കൊണ്ട്, മതിനിരപേക്ഷത കൊണ്ട് സംഘപരിവാറിന്റെ വർഗീയതയെ, കോൺഗ്രസ്സിന്റെ സംഘപരിവാർ അനുകൂല നിലപാടിനെയും, മതനിരപേക്ഷത ആയുധമാക്കി, ജനാധിപത്യത്തെ മുൻനിർത്തി രാഷ്ട്രീയം പറഞ്ഞ് വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നിങ്ങളുടെ സകല നെറികേടുകൾക്കെതിരെയുമുള്ള വിദ്യാർത്ഥികൾ സ്വയം നിങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്ന ആയുധപ്പുര.ആശയങ്ങളെ ആയുധമാക്കിയ ആയുധപ്പുര.The post എംജി സർവകലാശാല ആശയങ്ങളുടെ ആയുധപ്പുര; നാട്ടകം സുരേഷിന് മറുപടിയുമായി സഞ്ജീവ് പി.എസ് appeared first on Kairali News | Kairali News Live.