ഇടതുമുന്നണി ഭരണകാലത്ത് അവസാനിപ്പിച്ചതാണ് ലോക്കപ്പ്- ജയിൽ മർദ്ദനവും കൊലപാതകവും; അതെല്ലാം തിരിച്ചു വരുന്നു: എം വി ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

ഒരിടവേളക്കുശേഷം കേരളത്തിൽ ലോക്കപ്പ് മർദ്ദനവും ജയിലിലെ മർദ്ദനവും കൊലപാതകവും തിരിച്ചു വന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് പൊലീസ് റിമാന്റിൽ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം. രേഷ് ബാബുവിന്റെ മരണം അതീവ ​ഗുരുതരമായ പ്രശ്നമാണ്. മാനസിക വെല്ലുവിളി നേരിടുന്ന ചെറുപ്പക്കാരനെ റിമാൻഡ് ചെയ്യുമ്പോൾ തന്നെആ ചെറുപ്പക്കാരന്റെ അച്ഛൻ തൃശ്ശൂർ പോലീസിനോട് പറഞ്ഞിരുന്നതാണ് മകൻ്റെ ബുദ്ധിമുട്ടുകളെപ്പറ്റി എന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.മാനസികാരോഗ്യ കേന്ദ്രത്തിലാണ് ചെറുപ്പക്കാരനെ പ്രവേശിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.അടിയന്തരമായി മെഡിക്കൽ കോളേജിലെത്തണം എന്നാണ് രേഷ് ബാബുവിന്റെ അച്ഛന് ലഭിച്ച സന്ദേശം മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ അബോധാവസ്ഥയിൽ രക്തം വാർന്ന് പോകുന്ന രീതിയിലാണ് കണ്ടത് ഡോക്ടറോട് ചോദിച്ചപ്പോഴാണ് തലയിൽ ക്ഷതം ഉള്ളതായി അച്ഛൻ അറിഞ്ഞതെന്നും ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തന്റെ മകൻറെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.Also read: റിമാൻ്റിലിരിക്കെ മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മരിച്ച സംഭവം; സമ​ഗ്ര അന്വേഷണം വേണം: കെ വി അബ്ദുൾ ഖാദർവലിയ സംശയമാണ് മരണത്തിൽ ഉള്ളത്. പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ് മരണപ്പെട്ടു എന്നാണ് കുടുംബം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ കയറൂരി വിട്ട് ഇത്തരം സാഹചര്യം സൃഷ്ടിക്കുകയായണ് സർക്കാർ ചെയ്യുന്നത്. സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.The post ഇടതുമുന്നണി ഭരണകാലത്ത് അവസാനിപ്പിച്ചതാണ് ലോക്കപ്പ്- ജയിൽ മർദ്ദനവും കൊലപാതകവും; അതെല്ലാം തിരിച്ചു വരുന്നു: എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.