മറ്റേതൊരു രാജ്യത്തെയും പോലെയല്ല ഹെയ്തി ഇത്തവണ ലോകകപ്പിലേക്കെത്തുന്നത്. നീണ്ട 52 വർഷത്തിന് ശേഷം ഇത്തവണ ലോകകപ്പിലേക്കെത്തുന്ന ഹെയ്തി നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് ലോകകപ്പിലേക്ക് ടിക്കറ്റെടുത്തത്.സ്വന്തം രാജ്യത്ത് കളിക്കാൻ കഴിയാത്ത ടീം, ആ രാജ്യത്ത് ഒരുതവണ പോലും കാലുകുത്താത്ത പരിശീലകൻ. നിവൃത്തികേടിന്റെ അങ്ങേയറ്റത്തു നിന്നൊരു ടീം ഇത്തവണ ലോകകപ്പിൽ പന്തുതട്ടാൻ എത്തുന്നു. ഹെയ്തിയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ലോകകപ്പ് യോഗ്യതയാണിത്.2010ലെ ഭൂകമ്പത്തിനു ശേഷം ശിഥിലമായ രാജ്യത്തെ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യം നേടാൻ ഫുട്ബോളാണു നല്ല വഴിയെന്നു കണ്ടതോടെ രണ്ടുവർഷം മുൻപു ഹെയ്റ്റിയൻ ഫുട്ബോൾ ഫെഡറേഷൻ സെബാസ്റ്റ്യൻ മീന്യയെന്ന ഫ്രഞ്ച് പരിശീലകനെ നിയോഗിച്ചു. ഹെയ്തിയിൽ കാലുകുത്തിയാൽ തിരിച്ചുപോകാൻ കഴിയുമെന്നുറപ്പില്ലാത്തതിനാൽ മീന്യ ഫ്രാൻസിൽ തന്നെ തുടർന്നു. വിഡിയോ കോൾ വഴിയും മറ്റും താരങ്ങളെ റിക്രൂട്ട് ചെയ്തു. ഇവരെ ക്യുറസാവോയിലെത്തിച്ചു പരിശീലിപ്പിച്ചു.സെബാസ്റ്റ്യൻ മീന്യ (ഹെയ്തി കോച്ച്)Also Read: റെക്കോർഡുകളുടെ ലോകകപ്പാകാൻ 2026ലെ ലോകകപ്പ്ഹെയ്റ്റിയിൽ യോഗ്യതാ മത്സരം കളിക്കാൻ കഴിയാത്തതിനാൽ ഹെയ്റ്റി ടീം ക്യ‍ുറസാവോയെ ഹോംഗ്രൗണ്ടാക്കി. അടുത്ത ആഴ്ച നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഫ്ലോറിഡയിലെത്തിയ ദേശീയ ഫുട്ബോൾ ടീമിന് മിയാമിയിലെ ഹെയ്തിയൻ സമൂഹം ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത് കനത്ത മഴയെപ്പോലും അവഗണിച്ച് നൂറുകണക്കിന് ആരാധകരാണ് ടീമിന്റെ മുൻനിര താരം ഡുക്കൻസ് നാസോൺ, ഡിഫെൻഡർ മാർട്ടിൻ എക്സ്പീരിയൻസ് എന്നിവരുൾപ്പെടുന്ന സംഘത്തെ കാണാൻ തടിച്ചുകൂടിയത്.പ്രതിസന്ധികൾ എന്തൊക്കെയായാലും നമ്മൾ ഒന്നിച്ച് നിൽക്കുമെന്ന് ഈ ലോകകപ്പിലൂടെ തെളിയിക്കും. ഈ ലോകകപ്പ് ഒരു പുതിയ ഹെയ്തിയുടെ തുടക്കമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു“പ്രതിസന്ധികൾ എന്തൊക്കെയായാലും നമ്മൾ ഒന്നിച്ച് നിൽക്കുമെന്ന് ഈ ലോകകപ്പിലൂടെ തെളിയിക്കും. ഈ ലോകകപ്പ് ഒരു പുതിയ ഹെയ്തിയുടെ തുടക്കമാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” ടീമിന്റെ ഫോർവേഡ് താരം ഡുക്കൻസ് നാസോൺ തന്റെ മാതൃഭാഷയായ ക്രിയോളിൽ ആരാധകരോട് പറഞ്ഞു.ഡുക്കൻസ് നാസോൺAlso Read: അയ്യോ, എനിക്ക് ടോപ് സ്കോററാകേണ്ട; ലോകകപ്പിൽ അതൊരു നല്ല കാര്യവുമല്ല!ഇതിന് പുറമെ, ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ കാരണം ഹെയ്തിയിൽ താമസിക്കുന്ന ടീമിലെ ഒരു കളിക്കാരനും ഇതുവരെ യുഎസ് വിസ ലഭിച്ചിട്ടുമില്ല. ഈ പ്രതിസന്ധികൾക്കിടയിലും ടീമിന്റെ വിജയം ഹെയ്തിയൻ ജനതയെ പരസ്പരം ഒന്നിപ്പിക്കാൻ സഹായിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു. മത്സരത്തിൽ ജയിച്ചാലും തോറ്റാലും 52 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിൽ തങ്ങളുടെ ദേശീയ ഗാനം മുഴങ്ങുന്നത് കേൾക്കാനുള്ള കാത്തിരിപ്പിലാണ് ഈ കരീബിയൻ ജനത.The post വെല്ലുവിളികൾക്ക് തകർക്കാൻ കഴിയാത്ത ഹെയ്തി ടീം; പ്രതിസന്ധികൾ താണ്ടി ലോകകപ്പിലേക്ക് appeared first on Kairali News | Kairali News Live.